എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡിനെപ്പോലും അമ്പരപ്പിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കോടതി
എഡിറ്റര്‍
Wednesday 12th April 2017 12:18pm

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദം, തെളിവുനശിപ്പിക്കല്‍, മോഷണം എന്നിവയാണ് ബണ്ടി ചോറിനെതിരെയുള്ള കേസുകള്‍. സ്ഥിരം കുറ്റവാളിയായതിനാല്‍ ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അഞ്ഞൂറിലധികം കേസുകളില്‍ പ്രതിയായ ബണ്ടി ചോര്‍ പൊലീസിനെ വെല്ലുവിളിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. പലപ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നു കളയാറ് പതിവ്.


Also Read: ‘ഐ വാന്‍ഡ് ടു സീ മുസ്‌ലിം ഡെഡ് ബോഡീസ്’; സിറാജുന്നീസയുടെ ‘ഘാതകന്‍’ രമണ്‍ ശ്രീവാസ്ത പിണറായിയുടെ പൊലീസ് ഉപദേഷ്ടാവാകുന്നു


ആഡംബര കാറുകളോടും വാച്ചുകളോടും പ്രത്യേക താല്‍പര്യമുള്ള ബണ്ടി തിരുവനന്തപുരത്ത് നടത്തിയ മോഷണത്തെ തുടര്‍ന്നാണ് കേരള പൊലീസിന്റെ പിടിയാലാകുന്നത്.

ഹൈടെക് മോഷ്ടാവായ ബണ്ടി ചോറിന്റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ ഓയ് ലക്കി ഓയ് എന്നൊരു ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. നിരവധി തവണയായി പലകോടതികളിലും ശിക്ഷ വിധിച്ചിട്ടുള്ള ബണ്ടി ചോര്‍ മുങ്ങി നടക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ തിരുവനന്തപുരത്ത് നടത്തിയ മോഷണത്തെ തുടര്‍ന്ന് കേരള പൊലീസിന്റെ വലയിലാകുന്നത്.

Advertisement