എഡിറ്റര്‍
എഡിറ്റര്‍
യു.പി.എക്കുള്ള പിന്തുണ പിന്‍വലിക്കില്ല; 2013 ല്‍ തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാകും!
എഡിറ്റര്‍
Friday 29th March 2013 5:12pm

ന്യൂദല്‍ഹി: യു.പി.എക്കുള്ള പിന്തുണ പിന്‍വലിക്കുന്നതില്‍ വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.

ബി.ജെ.പി പോലുള്ള പാര്‍ട്ടികളെ പിന്തുണക്കേണ്ടി വരുമെന്നതിനാല്‍ യു.പി.എക്കുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് മുലായം സിങ് വ്യക്തമാക്കി. എന്നാല്‍ ഈ വര്‍ഷം തന്നെ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

Ads By Google

‘ ഈ സര്‍ക്കാറിനെ താഴെയിറക്കാന്‍ ഞങ്ങള്‍ക്ക് ബി.ജെ.പിയുടേയും മറ്റും സഹായം ആവശ്യമില്ല. ഞങ്ങള്‍ തന്നെ എട്ടോ ഒമ്പതോ മാസം കൊണ്ട് സര്‍ക്കാറിനെ താഴെ ഇറക്കും.’ മുലായം വ്യക്തമാക്കി.

കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് നേരത്തേ മുലായം സിങ് ആരോപിച്ചിരുന്നു. സ്വന്തം സഖ്യക്ഷിയിലെ മന്ത്രിയെ ജയിലിലേക്കയച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതിനാലാണ്  കോണ്‍ഗ്രസ് ചതിക്കുമെന്ന് പറയുന്നതെന്നും മുലായം പറഞ്ഞിരുന്നു.

അതേസമയം, സമാജ്‌വാദി പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും യു.പി.എ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

മുലായം സിങ് യാദവിന് പിന്തുണ പിന്‍വലിക്കാം. സര്‍ക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായേക്കാം. പുറത്ത് പോകുന്നവരെ തടയാന്‍ തനിക്കാവില്ല.  എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങില്ല. പ്രധാനമന്ത്രി പറഞ്ഞു.

Advertisement