എഡിറ്റര്‍
എഡിറ്റര്‍
ആരേയും മോശക്കാരാക്കാന്‍ ശ്രമിക്കുന്നില്ല: യുവരാജ് സിങ്
എഡിറ്റര്‍
Tuesday 16th October 2012 11:44am

ഹൈദരാബാദ്: ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച യുവരാജ് സിങ് ഇപ്പോള്‍ പോരാട്ടത്തിലാണ്. ജീവിതത്തില്‍ നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിച്ച ക്യാന്‍സറിനെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോല്‍പ്പിച്ച യുവി ഇപ്പോള്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ തോല്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Ads By Google

ദുലിപ് ട്രോഫിയിലെ ഡബിള്‍ സെഞ്ച്വറി യുവിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ട്വന്റി-20 ലോകകപ്പില്‍ യുവിയുടെ പ്രകടനത്തെ വിമര്‍ശിച്ചവര്‍ക്കുള്ള  മറുപടിയാണ് ഈ ഡബിള്‍ സെഞ്ച്വറി എന്നാണ് യുവരാജ് പറയുന്നത്.

‘വിമര്‍ശിക്കാന്‍ എളുപ്പമാണ്. അത് ഞാന്‍ കാര്യമാക്കുന്നില്ല. വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാന്‍ നിന്നാല്‍ കളിയില്‍ എനിക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ല. എന്റെ ജോലി നന്നായി കളിക്കലാണ്. അതിന് വേണ്ടി ശ്രമിക്കും. മത്സരത്തിന്റെ അവസാനം വരെ ബാറ്റേന്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആരേയും മോശക്കാരാക്കാനല്ല എന്റെ ശ്രമം, ഞാന്‍ മോശക്കാരനല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ്.’ യുവരാജ് പറയുന്നു.

രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് ഏറെ അഭിമാനമുള്ള കാര്യമാണെന്നും അതിന് വേണ്ടിയുളള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്നതും കൂടുതല്‍ ഫിറ്റ്‌നസ് നേടിയെടുക്കുന്നതെന്നും യുവരാജ് പറഞ്ഞു.

Advertisement