എഡിറ്റര്‍
എഡിറ്റര്‍
ഇസ്ലാമിക് ബാങ്കുകള്‍ക്ക് ചുവപ്പ് കാര്‍ഡ്: ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ആര്‍.ബി.ഐ
എഡിറ്റര്‍
Sunday 12th November 2017 5:17pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിങ് സംവിധാനം നടപ്പിലാക്കാനാവില്ലെന്നുറപ്പിച്ച് ആര്‍.ബി.ഐ. പലിശ രഹിത ബാങ്കിങ് സംവിധാനമാണ് ഇസ്ലാമിക് ബാങ്കിങ് മുന്നോട്ടുവക്കുന്ന ആശയം.

സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള എല്ലാ പൗരന്മാര്‍ക്കുമുള്ള വിശാലവും തുല്യവുമായ അവസരങ്ങള്‍ കണക്കിലെടുത്താണ് ഇസ്ലാമിക് ബാങ്കിങ് സംവിധാനം വേണ്ട എന്നാണ് തീരുമാനമെന്ന് ആര്‍.ബി.ഐ അറിയിച്ചു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പരിഗണിക്കവെയാണ് ആര്‍.ബി.ഐ നയം വ്യക്തമാക്കിയത്.

2008 ല്‍ മുന്റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇസ്ലാമിക് ബാങ്കിനെകുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇസ്ലാമില്‍ സാമ്പത്തിക വിനിയോഗങ്ങള്‍ക്ക് പലിശ നല്‍കുന്നത് വിലക്കുന്നതായി സമിതി വ്യക്തമാക്കിയിരുന്നു. വിശ്വാസപരമായ കാരണങ്ങള്‍കൊണ്ട് സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ എല്ലാവര്‍ക്കും ഈ പലിശരഹിത സ്വതന്ത്ര ബാങ്കിങിന്റെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് സമിതി.


Also Read: തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല, തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ട് മുന്നണി; സി.പി.ഐ ഹാപ്പിയെന്ന് കാനം


ഇന്ത്യയില്‍ പലിശരഹിത ബാങ്കിംഗ് അവതരിപ്പിക്കുന്നതിനുള്ള നിയമ-സാങ്കേതിക-നിയന്ത്രണ നടപടികള്‍ പരിശോധിക്കാന്‍ ഒരു ദൗത്യ സംഘത്തെ രൂപീകരിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍.ബി.ഐ അറിയിച്ചു. 2016 ഫെബ്രുവരിയില്‍, വിദഗ്ദ്ധ സമിതി ധനകാര്യ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍, ബാങ്കുകളില്‍ ഇതിനായുള്ള ‘ഇസ്ലാമിക് വിന്‍ഡോ’ വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

Advertisement