ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ബാധിക്കുക 10ലക്ഷം കുടുംബങ്ങളെയല്ല, 20ലക്ഷം ആദിവാസി കുടുംബങ്ങളെ
national news
ആദിവാസികളെ കുടിയൊഴിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ബാധിക്കുക 10ലക്ഷം കുടുംബങ്ങളെയല്ല, 20ലക്ഷം ആദിവാസി കുടുംബങ്ങളെ
ന്യൂസ് ഡെസ്‌ക്
Friday, 22nd February 2019, 12:22 pm

 

ന്യൂദല്‍ഹി: ആദിവാസികളെ വനത്തില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് 23 ലക്ഷം ആദിവാസി കുടുംബങ്ങളെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. 16 സംസ്ഥാനങ്ങളിലായുള്ള പത്തുലക്ഷം കുടുംബങ്ങളെ ഇതു ബാധിക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്.

സുപ്രീം കോടതി ഉത്തരവ് മറ്റ് സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടിവരുമെന്നതിനാല്‍ ഈ ഉത്തരവ് ബാധിക്കുന്ന ആദിവാസികളുടെ എണ്ണം പത്തുലക്ഷത്തില്‍ കൂടും. എഫ്.ആര്‍.എയുടെ നോഡല്‍ ഏജന്‍സിയായ മിനിസ്ട്രി ഓഫ് ട്രൈബല്‍ അഫേയേഴ്‌സില്‍ ലഭ്യമായ ഏറ്റവും കണക്കുകള്‍ പ്രകാരം 42.19 പരാതികളില്‍ 18.89 മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ 23 ലക്ഷത്തിലേറെ ആദിവാസികള്‍ വനം വിട്ടുപോകേണ്ടിവരുമെന്നാണ് കരുതുന്നത്.

വനത്തില്‍ ജീവിക്കുന്നവരുടെയും സമുദായങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന എഫ്.ആര്‍.എ എന്നറിയപ്പെടുന്ന 2006ലെ ട്രഡീഷണല്‍ ഫോറസ്റ്റ് ഡ്വല്ലേഴ്‌സ് ആക്ടിന്റെ സാധുത ചോദ്യം ചെയ്ത് ഒരു എന്‍.ജി.ഒ നല്‍കിയ കേസിലായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

Also read:മൂന്നു കിലോ ബീഫ് ആണെങ്കില്‍ മോദിയ്ക്ക് കണ്ടുപിടിക്കും, 350 കിലോ ആര്‍.ഡി.എക്‌സ് കണ്ടെത്താന്‍ കഴിയില്ല: കോണ്‍ഗ്രസ് നേതാവ്

എഫ്.ആര്‍.എ പ്രകാരം ഗോണ്ട്, മുണ്ട തുടങ്ങിയ സമുദായങ്ങള്‍ക്ക് കാടുകളില്‍ ജീവിക്കാനും അവരുടെ ഭൂമിയില്‍ കൃഷി നടത്താനുമുള്ള അവകാശമുണ്ട്. എന്നിരുന്നാലും വനത്തില്‍ ജീവിക്കുന്നവരില്‍ 2%ത്തില്‍ താഴെയുള്ളവരുടെ അവകാശങ്ങള്‍ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലെ ഉത്തരവ് പ്രകാരം മറ്റുള്ളവര്‍ നിയമവിരുദ്ധമായി താമസിക്കുന്നതായാണ് കാണുന്നത്.

ഈ സമുദായങ്ങളുടെ അവകാശത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലകൊണ്ടില്ലയെന്നതിനാല്‍ സുപ്രീം കോടതി ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്.