സിനിമാ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ല; ബഫൂണായിരിക്കാന്‍ താത്പര്യമില്ല: സലീം കുമാര്‍
Malayalam Cinema
സിനിമാ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ല; ബഫൂണായിരിക്കാന്‍ താത്പര്യമില്ല: സലീം കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th February 2021, 2:07 pm

കൊച്ചി: സിനിമാന നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലെന്നും എം.എല്‍.എ നന്നത് നിസ്സാര പണിയല്ലെന്നും നടന്‍ സലീം കുമാര്‍.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് നല്ല സാധ്യത ഉണ്ടായിരുന്നു എന്നാണ് സലീം കുമാര്‍ നല്‍കിയ മറുപടി. ‘എം.എല്‍.എ എന്നത് നിസ്സാര പണിയല്ല. അതിനു നല്ല അറിവു വേണം. അവിടെ പോയി ബഫൂണായിരിക്കാന്‍ എനിക്ക് താത്പര്യമില്ല.

സിനിമാനടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ല. നിയമസഭ എന്നെങ്കിലും ‘സലിംകുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീര്‍ച്ചയായും ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, സലീം കുമാര്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോമഡി പ്രോഗ്രാമുകളില്‍ രൂപത്തേയും നിറത്തേയും ഒക്കെ കളിയാക്കി തമാശ ഉണ്ടാക്കുന്നതു കാണുമ്പോള്‍ എന്താണ് തോന്നുക എന്ന ചോദ്യത്തിന് അതിനെ ബോഡി ഷെയിമിങ് എന്നു പറയാന്‍ പറ്റില്ലെന്നായിരുന്നു സലീം കുമാറിന്റെ മറുപടി.

ഒരു പരിപാടി വിജയത്തിലെത്തിക്കാന്‍ സ്വയം വില്‍പ്പനച്ചരക്കാക്കുകയാണ്. ഞാന്‍ തന്നെയായിരിക്കും ‘നിങ്ങള്‍ എന്നെ വച്ച് ഡയലോഗ് ഇട്ടോ’ എന്നു പറയുന്നത്. ചിരിയുണ്ടാക്കണം എന്നതു മാത്രമാണ് ആ സമയത്തു ചിന്ത.

പരസ്പര ധാരണയുടെ പുറത്താണ് അങ്ങനെയെല്ലാം പറയുന്നത്. ഇന്ന് അസഹിഷ്ണുത പൊതുവേ കൂടുതലായതു കൊണ്ടാണ് അതു തെറ്റാണെന്നു തോന്നുന്നത്. വൈകല്യമുള്ള ഒരാളെ കളിയാക്കുന്നത് ശരിയല്ല. ഒരാളെ ദ്രോഹിക്കാനും അപഹസിക്കാനും അങ്ങനെ ചെയ്യു ന്നതും ശരിയല്ല, സലീം കുമാര്‍ പറഞ്ഞു.

ഇരുപത്തിയഞ്ചു വര്‍ഷക്കാലമത്രയും എനിക്കു നഷ്ടപ്പെട്ടു പോയ കുറേ സ്വകാര്യ സന്തോഷങ്ങളുണ്ട്. അവയോര്‍ത്ത് എനിക്കു സങ്കടമുണ്ട്. എന്നാല്‍ സിനിമ തന്ന കുറേ സന്തോഷങ്ങളുമുണ്ട്. ഇതിനു നടുവിലൂടെയാണ് ഈ നിമിഷം കടന്നു പോകുന്നത്. ഞാന്‍ വരച്ച ഗ്രാഫിലൂടെ തന്നെയാണ് ജീവിതം ഇതുവരെ കൂടുതലും പോയിട്ടുള്ളത്. ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ 75 ശതമാനവും സഫലമാക്കാനും സാധിച്ചു. അങ്ങനെ സംതൃപ്തിയുടെ ഒരു ‘മൂഢസ്വ ര്‍ഗ’ത്തിലാണ് ഞാന്‍, സലീം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Not interested to enter politics says actor Salim Kumar