എഡിറ്റര്‍
എഡിറ്റര്‍
നിരോധിച്ച നോട്ടുകള്‍ ഇനിയും മാറ്റി നല്‍കിയാല്‍ സര്‍ക്കാര്‍ സംവിധാനത്തെ നശിപ്പിക്കുമെന്ന് സുപ്രിം കോടതി
എഡിറ്റര്‍
Monday 11th September 2017 9:21pm

 

ന്യൂദല്‍ഹി: നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാന്‍ ഇനിയും അവസരം നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് അനുവദിച്ച സമയം അവസാനിച്ചതിനാല്‍ വീണ്ടും അവസരം നല്‍കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

നോട്ടുകള്‍ മാറിനല്‍കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് ഒരു പ്രവാസി പരാതിയിലായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം. അതിനിടെ നോട്ടുനിരോധനത്തിന്റെ കണക്കുകള്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അസാധുവാക്കിയ 1000,500 നോട്ടുകളില്‍ 90 ശതമാനവും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.ഐയുടെ വാര്‍ഷിക വരുമാനറിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു നിരോധനത്തിനുശേഷം ആദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിട്ടത്.


Also read സിനിമയിലെ ബലാത്സംഗ ചരിത്രത്തെക്കുറിച്ച് പഠിച്ചുപോരുന്ന എനിക്ക് ആക്രമിക്കപ്പെട്ടവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ: ദീദി ദാമോദരന്‍


കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നായിരുന്നു രാജ്യത്തെ 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുക്കാനും ഭീകരവാദം തടയാനുമാണ് നിരോധനമെന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്.

Advertisement