എഡിറ്റര്‍
എഡിറ്റര്‍
യോഗ ചെയ്യുന്നയാള്‍ തീവ്രവാദിയാകില്ല; കശ്മീരിലെ സംഘര്‍ഷം ഇല്ലാതാക്കാന്‍ യോഗയ്ക്കു കഴിയുമെന്നും ബാബ രാംദേവ്
എഡിറ്റര്‍
Monday 14th August 2017 10:03am

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ പതഞ്ജലിയുടെ ഫാക്ടറി തുടങ്ങുമെന്ന് യോഗ ഗുരു ബാബ രാംദേവ്. ഇതിനുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരില്‍ 150 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലാണ് പതഞ്ജലി. കശ്മീരി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗ നന്നായി അറിയുന്നവര്‍ ഒരിക്കലും തീവ്രവാദിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ സമാധാനം കൊണ്ടുവരാന്‍ യോഗയ്ക്കാകുമെന്നും രാംദേവ് അഭിപ്രായപ്പെട്ടു. ‘കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ ചികിത്സിക്കാന്‍ യോഗയ്ക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ ഇന്ത്യാ ടി.വി കോണ്‍ക്ലെയിവില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


Must Read:‘ബി.ജെ.പിയുടെ രാജ്യസ്‌നേഹ ക്ലാസ് ഞങ്ങള്‍ക്കുവേണ്ട’ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണമെന്ന കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്ന് പശ്ചിമബംഗാള്‍


എല്ലാമേഖലയിലും ചൈനയെ എതിരിടാന്‍ ഇന്ത്യ സജ്ജമാണെന്നു പറഞ്ഞ രാംദേവ് ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ആവശ്യപ്പെട്ടു.

‘ദൈവങ്ങളുടെ പ്രതിമവരെ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനാല്‍ നമ്മള്‍ ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം.’ അദ്ദേഹം പറഞ്ഞു.

Advertisement