എഡിറ്റര്‍
എഡിറ്റര്‍
യു.എ.പി.എ കരിനിയമത്തിനെതിരെ ഒരു സര്‍ഗാത്മക പ്രതിഷേധം; ഇന്റര്‍നെറ്റില്‍ വൈറലായ ആ ‘നൊസ്സ്’ കാണാം
എഡിറ്റര്‍
Wednesday 12th April 2017 7:18pm

കോഴിക്കോട്: നിരവധി പേരാണ് യു.എ.പി.എ എന്ന കരിനിയമത്തിന്റെ കുരുക്കില്‍ പെട്ട് ജയിലറയ്ക്കുള്ളില്‍ കഴിയുന്നത്. ഈ നിയമം അസാധുവാക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്. നിരവധി പ്രതിഷേധങ്ങളാണ് ഈ ആവശ്യമുന്നയിത്ത് ഉണ്ടായിട്ടുള്ളത്.

എന്നാല്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് യു.എ.പി.എയ്ക്ക് എതിരായ ഒരു സര്‍ഗാത്മക പ്രതിഷേധമാണ്. നൊസ്സ് (Nossu) എന്ന പേരിലുള്ള പ്രതിഷേധ ഗാനമാണ് അത്.


Also Read: ‘അവകാശങ്ങള്‍ ലഭിക്കട്ടെ ആദ്യം, എന്നിട്ടാകാം ഫാന്‍സ് അസോസിയേഷന്‍’; താരപദവിയെന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പാര്‍വ്വതി


പി.സി.എഫ് ജി.സി.സി ആന്‍ഡ് പി.സി.എഫ് പുതുക്കാട് നിര്‍മ്മിച്ച ഈ ഗാനം എഴുതിയതും സംഗീതം നല്‍കി ആലപിച്ചതും നാസര്‍ മാലിക്കാണ്. വീഡിയോ സംവിധാനം ചെയ്തതും നാസര്‍ തന്നെ. ഫസല്‍ ആളൂര്‍ ക്യാമറയും രാജേഷ് രവി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് യൂട്യൂബില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ പ്രത്യേക വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നേരെ മാത്രം കരിനിയമങ്ങള്‍ പ്രയോഗിക്കുന്ന ഭരണകൂടത്തിനും പൊലീസിനുമെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് ഈ ഗാനം.

ഗാനം കാണാം:

നൊസ്സ് പുറത്തിറക്കി കൊണ്ടുള്ള നാസര്‍ മാലിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ നൊസ്സ് ‘ – ഇതാ റെഡി ??????

പാടുവാന്‍ ആളെ കിട്ടാത്തത് തൊട്ട് ടെക്‌നിക്കല്‍ സൈഡ് വരെ നീണ്ട ബ്ലോക്കുകള്‍ , ഇത്രക്കും കഠിനമായ പ്രയത്‌നം എന്റെ മറ്റൊരു വര്‍ക്കിലും എനിക്ക് ഉണ്ടായിട്ടില്ല

പാട്ട് ഉണ്ടാക്കുന്ന ജോലി തൊട്ട് , പ്രൊഡക്ഷന്‍ നിര്‍വ്വഹണം , ആര്‍ട്ടിസ്റ്റുകളെ തിരയല്‍ , ടെക്‌നിഷ്യന്മാരെ തിരയല്‍ തുടങ്ങി സംവിധാനം വരെ പോവേണ്ടി വന്നു എനിക്ക്

സുഹൃത്തുക്കളായ ഹര്‍ഷദ് ഭായ് , അഷ്‌കര്‍ , റഹീസ് , മുജീബ് , സക്കീര്‍ , സാദിഖ് എന്നിവര്‍ അവസാന സമയം വരെയും ക്രിയേറ്റീവായും മറ്റും ഉപദേശം തരാന്‍ ഉണ്ടായിരുന്നു , റഹീസ് ഷൂട്ട് മൊത്തവും കൂടെ നിന്ന് ഹാര്‍ഡ് വര്‍ക്ക് ചെയ്തതും മറക്കാന്‍ കഴിയില്ല , മണിയേട്ടനും സഹായികളും കാണിച്ച അദ്ധ്വാനവും വളരെ വലുതാണ്

അഭിനേതാക്കളെ കിട്ടാനുള്ള ബുദ്ധിമുട്ടും ചെറുതായിരുന്നില്ല , മേക്കപ്പ് മാനും സുഹൃത്തുമായ ബാവയാണ് ഒടുവില്‍ ഒരു റോള്‍ ചെയ്തത് , ബാവ അത് ഗംഭീരമാക്കുകയും ചെയ്തു , സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പലരെയും വിളിച്ചപ്പോഴും പലരും മടിച്ചു ഒടുവില്‍ യു എ പി എ യുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞു അഭിനയിക്കാന്‍ മുന്നോട്ട് വന്ന ജീവ ജനാര്‍ദ്ദനന്‍ അവസാന നിമിഷം ആ ഭാഗം ഭംഗിയാക്കി

നൊസ്സില്‍ ഒന്നും തന്നെ ഭാവനാ സൃഷ്ടികളല്ല ഇരയാക്കപ്പെട്ടവരെ വെളിപ്പെടുത്തലുകളാണ് അത് , അതിനെ കഴിയുന്ന രീതിയില്‍ ആവിഷക്കരിച്ചു , ക്യാമറ മേഘലയില്‍ തന്റെ കഴിവ് പരാമവധി ഫസല്‍ അവിടെ പ്രയോഗിച്ചിട്ടുണ്ട്

തുടക്കം തൊട്ടെ ഈ വര്‍ക്കിന്റെ എന്ത് കാര്യവും ആദ്യം തടസ്സം നേരിട്ടിരുന്നു എന്നതാണ് മറ്റൊരു കൗതുകം , ഒരു നടക്ക് പോയ ഒരു സംഭവവും ഇതില്‍ ഉണ്ടായിട്ടില്ല അവിടെയെല്ലാം നടന്നത് ‘ പടച്ചവന്റെ ഡയറക്ഷന്‍ ആയിരുന്നു ‘ എന്നാണ് എന്റെ ഉറച്ച വിശ്വാസം ?

ഇതിനായി നിര്‍മ്മാണത്തിന് മുന്നോട്ട് വന്ന പി സി എഫ് ജി സി സി ക്കും പി സി എഫ് പുതുക്കാട് മണ്ഡലം കമ്മറ്റിക്കും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

അതോടൊപ്പം ഷൂട്ടില്‍ പങ്കെടുത്ത മണിക്കൂറുകള്‍ ക്ഷമിച്ചു അവസാനം വരെ നിന്ന യു എ പി എ വിരുദ്ധ പോരാളികള്‍ക്കും , ഇതിന്റെ പ്രമോഷന്‍ ഭംഗിയായി നിര്‍വ്വഹിച്ച എഫ് ബി സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി , സ്‌നേഹം ??????

ഇനി നിങ്ങള്‍ കാണൂ ‘ നൊസ്സ് ‘

Advertisement