എഡിറ്റര്‍
എഡിറ്റര്‍
ഉത്തര-ദക്ഷിണ കൊറിയ സംഘര്‍ഷം രൂക്ഷം: ഹോട്ട് ലൈന്‍ വിച്ഛേദിച്ചു
എഡിറ്റര്‍
Thursday 28th March 2013 8:24am

സോള്‍* ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ദക്ഷിണ കൊറിയയുമായുള്ള അവസാന സൈനിക ഹോട്ട് ലൈന്‍ ബന്ധവും ഉത്തര കൊറിയ വിച്‌ഛേദിച്ചു.

Ads By Google

ഈ നടപടിയോടെ ഈ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ വഷളാക്കും. ഏത് നിമിഷവും യുദ്ധത്തിന് തയ്യാറാകാനും സൈനികര്‍ക്ക് ഉത്തരകൊറിയ നിര്‍ദ്ദേശം നല്‍കി.

എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നിരിക്കെ ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക തലത്തിലുള്ള ആശയവിനിമയത്തിന്റെ ആവശ്യമമില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി.

അതിനിടെ ദക്ഷിണ കൊറിയന്‍ സൈനികര്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ ഗ്രനേഡ് എറിഞ്ഞത് അല്‍പസമയം സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനവും യുഎസ് ഉപരോധവും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചു.

ഉത്തര കൊറിയന്‍ സേനാ പ്രതിനിധി ദക്ഷിണ കൊറിയയ്ക്ക് അയച്ച സന്ദേശത്തിലാണ് ഹോട്‌ലൈന്‍ ബന്ധം വിച്ഛേദിക്കുന്നതായി അറിയിച്ചത്.

ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ , ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണം എന്നിവയുടെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാസമിതിയും കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആവശ്യമെങ്കില്‍ ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കുമെതിരെ ആണവ ആക്രമണം നടത്തുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിന് സജ്ജരാകാന്‍ സൈനികര്‍ക്ക് നിര്‍ദേശവും നല്‍കി. 2009ലും ഇതുപോലെ ദക്ഷിണ കൊറിയ ഹോട്‌ലൈന്‍ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

Advertisement