എഡിറ്റര്‍
എഡിറ്റര്‍
നോക്കിയ 301 ഡ്യുവല്‍ സിം 5,149 രൂപയ്ക്ക്
എഡിറ്റര്‍
Thursday 20th June 2013 1:29pm

nokia-301-dual

നോക്കിയയുടെ പുതിയ മോഡല്‍ 301 വിപണിയിലേക്ക്. 5,149 രൂപ വിലവരുന്ന ഫോണ്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

ഒരു വര്‍ഷ വാറണ്ടിയോട് കൂടിയുള്ള ഫോണ്‍ മജന്ത, കറുപ്പ്, സിയാന്‍ കളറുകളില്‍ ലഭ്യമാണ്. ലൂമിയ ഫോണുകളില്‍ ഉപയോഗിച്ചിരുന്ന അതേ ഡിസൈന്‍ തന്നെയാണ് നോക്കിയ 301 ലും ഉപയോഗിച്ചിരിക്കുന്നത്.

Ads By Google

3G കണക്ടിവിറ്റിയും മള്‍ട്ടിപ്പിള്‍ കളറുകളും ഫോണിന്റെ പ്രത്യേകതയാണ്. നോക്കിയ 301 ല്‍ 2.4 ഇഞ്ച് എല്‍ സി ഡി സ്‌ക്രീനും 240*320 പിക്‌സല്‍ റെസല്യൂഷനും ഉണ്ട്.

ആല്‍ഫാ ന്യൂമെറിക് കീപാഡാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. നോക്കിയയുടെ മറ്റ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി 90 ശതമാനം കൂടുതല്‍ ഡാറ്റ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വീഡിയോ സ്ട്രീമിങ് സിസ്റ്റവും നോക്കിയ ലൂമിയ സ്മാര്‍ട് ഫോണുകളില്‍ കാണുന്ന ഡിജിറ്റല്‍ ക്യാമറ ലെന്‍സസ് ക്യാമറയും ഫോണിലുണ്ട്.

സീക്വിന്‍ഷ്യല്‍ ഷോട്ട് പ്രദാനം ചെയ്യുന്ന 3.2 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. സെല്‍ഫ് ടൈമറും വോയ്‌സ് ഇന്റഗ്രേഷനും ഉണ്ട്. ഫോട്ടോ എടുക്കുമ്പോള്‍ ഫോണിന്റെ പൊസിഷന്‍ താഴേക്കോ മുകളിലേക്കോ വശങ്ങളിലേക്കോ മാറ്റണമെങ്കില്‍ ഫോണ്‍ ആ നിര്‍ദേശം നല്‍കുകയും ചെയ്യും.

Advertisement