ശബ്ദം കെട്ടിടത്തിന് പുറത്തു കേള്‍ക്കരുത്; മൈക്രോഫോണ്‍ ഉപയോഗത്തിന് കര്‍ശന നിര്‍ദ്ദേശവുമായി യോഗി
national news
ശബ്ദം കെട്ടിടത്തിന് പുറത്തു കേള്‍ക്കരുത്; മൈക്രോഫോണ്‍ ഉപയോഗത്തിന് കര്‍ശന നിര്‍ദ്ദേശവുമായി യോഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th April 2022, 1:23 pm

ലഖ്നൗ: മൈക്രോ ഫോണിന്റെ ശബ്ദം പുറത്തുകേള്‍ക്കരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മതചടങ്ങുകളില്‍ മൈക്രോഫോണ്‍ ഉപയോഗിക്കാമെന്നും എന്നാല്‍ ശബ്ദം കെട്ടിടത്തിന് പുറത്തു കേള്‍ക്കരുതെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ശബ്ദം മറ്റുള്ളവര്‍ക്ക് അസൗകര്യമാകരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

പുതിയ സ്ഥലങ്ങളില്‍ മൈക്രോഫോണിന് അനുമതി നല്‍കില്ലെന്നും യോഗി അറിയിച്ചു. ‘ഓരോരുത്തര്‍ക്കും അവരവരുടെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മൈക്രോഫോണുകള്‍ ഉപയോഗിക്കാം. എന്നാല്‍ മൈക്രോഫോണില്‍ നിന്നുള്ള ശബ്ദം പുറത്തു പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാകരുത്. ഏതെങ്കിലും പുതിയ സ്ഥലത്ത് മൈക്രോഫോണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കില്ല’ -സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ചെറിയ പെരുന്നാള്‍, അക്ഷയ തൃതീയ ആഘോഷങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

രാമനവമി ആഘോഷങ്ങള്‍ക്കിടെ ദല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു.

 

Content Highlights: Noise should not be heard outside the building; Yogi with strict instruction for use of microphone