റയലില്‍ ക്രിസ്റ്റിയാനോയെ ആരും ഓര്‍ക്കുന്നില്ല: നാച്ചോ
Football
റയലില്‍ ക്രിസ്റ്റിയാനോയെ ആരും ഓര്‍ക്കുന്നില്ല: നാച്ചോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th October 2018, 11:59 am

റയലില്‍ ക്രിസ്റ്റിയാനോയെ ആരും ഓര്‍ത്തിരിക്കുന്നില്ലെന്ന് ഡിഫന്‍ഡര്‍ നാച്ചോ. സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ ഇ.എഫ്.ഇക്ക് നല്‍കിയ അഭിമുഖത്തിലാണ് നാച്ചോയുടെ വാക്കുകള്‍.

“സീസണിന്റെ തുടക്കത്തില്‍ തന്നെ റയല്‍ കുറേ ഗോളുകളിടച്ചു അതുകൊണ്ട് ആരും തന്നെ അദ്ദേഹത്തെ ഓര്‍ക്കുന്നില്ല. എന്നാല്‍ യുവന്റസില്‍ ഗോളടിക്കാതെയാണ് അദ്ദേഹം സീസണ്‍ ആരംഭിച്ചത്. റയലില്‍ നിന്നും പോയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പറയുന്നത്. ഫുട്‌ബോളില്‍ എല്ലാം മാറിക്കൊണ്ടിരിക്കും നാച്ചോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 50 ഗോളുകളടിച്ച ക്രിസ്റ്റ്യാനോ ക്ലബ്ബിനെ സംബന്ധിച്ചെടുത്തോളം പ്രധാനഘടകം തന്നെയായിരുന്നു. പക്ഷെ ഭൂതകാലത്ത് ജീവിച്ച് ദുഖിച്ച് കഴിയാന്‍ ആഗ്രഹിക്കുന്നില്ല. നിലവിലുള്ള കളിക്കാരെ വെച്ച് മുന്നോട്ടു പോകുകയാണ് വേണ്ടതെന്നും നാച്ചോ പറഞ്ഞു.

ഒന്‍പത് വര്‍ഷത്തെ കളിജീവിതത്തിന് ശേഷം ഈ സീസണിലാണ് ക്രിസ്റ്റ്യാനോ യുവന്റസിലെത്തിയത്.