എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തരമന്ത്രി സ്ഥാനം തന്നോട് ആരും ചോദിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍
എഡിറ്റര്‍
Friday 7th June 2013 4:25pm

thiruvanchoor-radhakrishnan

കോട്ടയം: ആഭ്യന്തരമന്ത്രി സ്ഥാനം തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രീയത്തില്‍ ശാഠ്യത്തിന് സ്ഥാനമില്ല. പിടിവാശി കൊണ്ടു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ആഭ്യന്തരമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. വിഷയം തന്നെ വ്യക്തിപരമായി ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.

രാഷ്ട്രീയത്തില്‍ ശാഠ്യം പാടില്ലെന്നും  മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തന്നെ വ്യക്തിപരമായി ബാധിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രിസ്ഥാനം ലഭിച്ചാല്‍ മാത്രമേ മന്ത്രിസഭയിലേക്ക് വരുന്നുള്ളൂ എന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കിയതാണ. എന്നാല്‍ അത് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി.

ഹൈക്കമാന്‍ഡുമായി ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ആന്റണി ഇന്ന് സോണിയാ ഗാന്ധിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

വരുംദിവസങ്ങളില്‍ പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement