എഡിറ്റര്‍
എഡിറ്റര്‍
സമാധാന നൊബേല്‍ യൂറോപ്യന്‍ യൂണിയന്
എഡിറ്റര്‍
Friday 12th October 2012 3:11pm

ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം യൂറോപ്യന്‍ യൂണിയന്. 1950 മുതലുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രവര്‍ത്തനം കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്.

231 നോമിനേഷനുകള്‍ പിന്തള്ളിയാണ് യൂറോപ്യന്‍ യൂണിയന്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. 27 യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്നതാണ് യൂറോപ്യന്‍ യൂണിയന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

Ads By Google

രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ യൂറോപ്പില്‍ സമാധാനം നിലനിര്‍ത്താന്‍ അരനൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ചുവെന്നും കമ്മിറ്റി വിലയിരുത്തി. കഴിഞ്ഞ ആറ് പതിറ്റാണ്ടായി സമാധാനാന്തരീക്ഷവും ജനാധിപത്യവും മനുഷ്യാവകാശവും പുന:സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കാണ് യൂറോപ്പ്യന്‍ യൂണിയന്‍ വഹിച്ചതെന്ന് നോബല്‍ കമ്മിറ്റി പ്രസിഡന്റ് തേബ്യോണ്‍ ജാഗ്‌ലാന്‍ഡ് പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴാണ് ഈ പുരസ്‌കാരം യൂണിയനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ്പതിറ്റാണ്ടായി സമാധാനാന്തരീക്ഷവും ജനാധിപത്യവും മനുഷ്യാവകാശവും പുന:സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കാണ് യൂറോപ്പ്യന്‍ യൂണിയന്‍ വഹിച്ചതെന്ന് നൊബേല്‍ കമ്മിറ്റി പ്രസിഡന്റ് തേബ്യോണ്‍ ജാഗ്‌ലാന്‍ഡ് പറഞ്ഞു. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement