എഡിറ്റര്‍
എഡിറ്റര്‍
സര്‍ എന്നും മേം സാബ് എന്നും വിളിക്കരുത്; എന്തുവിളിക്കണമെന്ന് അറിയാതെ കുഴങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി
എഡിറ്റര്‍
Friday 17th November 2017 1:01pm

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യത്തെ ആദ്യ വനിതാപ്രതിരോധ മന്ത്രിയായ നിര്‍മല സീതാരാമനെ എന്തു വിളിക്കണമെന്ന് അറിയാതെ കുഴങ്ങി സുരക്ഷാസേന.

കഴിഞ്ഞ രണ്ട് മാസമായി അതിര്‍ത്തികളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ജയ് ഹിന്ദ് മാഡം, ജയ് ഹിന്ദ് സര്‍ എന്നൊക്കെയാണ് സുരക്ഷാഭടന്‍മാര്‍ മന്ത്രിയെ അഭിസംബോധന ചെയ്തത്. ഇതേവരെ ഒരു വനിതാപ്രതിരോധമന്ത്രിയെ അഭിസംബോധന ചെയ്തിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ തികഞ്ഞ ആശങ്കയോടെയാണ് അവരെ സ്വീകരിച്ചത്.


Dont Miss ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വിവരമറിയും: മുസ്‌ലീങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്


‘സാധാരണയായി സര്‍, മാഡം എന്നിങ്ങനെയാണ് മന്ത്രിമാരെ അഭിസംബോധന ചെയ്യാറ്. എന്നാല്‍ വനിതാ പ്രതിരോധമന്ത്രിയെ എന്തുവിളിക്കണമെന്ന ആശങ്കയിലായിരുന്നു ഇവര്‍. ഒടുവില്‍ പ്രതിരോധമന്ത്രി തന്നെ പോംവഴി കണ്ടെത്തി. ‘എന്നെ നിങ്ങള്‍ സുരക്ഷാ മന്ത്രി എന്ന് സംബോധന ചെയ്താല്‍ മതി’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയാണ് അന്‍മ്പത്തെട്ടുകാരിയായ നിര്‍മ്മല സീതാരാമന്‍. മുന്‍ പ്രതിരോധ മന്ത്രി ഇന്ദിരാഗാന്ധിയെയും രക്ഷാമന്ത്രി മന്ത്രി എന്ന് അഭിസംബോധന ചെയ്തിരുന്നതായി സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. 1975, 1980-82 കാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധി.

Advertisement