ന്യൂദല്‍ഹി: റബ്ബറിന്റെ ഇറക്കുമതിച്ചുങ്കം കുറച്ച നടപടി തല്ക്കാലം പുനപ്പരിശോധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ ആഭ്യന്തര റബ്ബറിന്റെ വില അന്താരാഷ്ട്ര വിലയുമായി താരതമ്യം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ യു ഡി എഫ് എം പിമാരുടെ സംഘത്തിന് ഉറപ്പുനല്‍കി.
കെ പി ധനപാലന്, ജോസ് കെ മാണി, പി ടി തോമസ്, ആന്റോ ആന്റണി എന്നിവരായിരുന്നു കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചത്. റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നതായിരുന്നു എം പിമാരുടെ പ്രധാന ആവശ്യം. രാജ്യത്ത് ആവശ്യത്തിന് റബ്ബര്‍ ലഭിക്കാനില്ല. ഇന്ത്യയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇറക്കുമതി ചെയ്യാനുളള തീരുമാനമെടുത്തതെന്നും മന്ത്രി ശര്‍മ സംഘത്തെ അറിയിച്ചു.