എഡിറ്റര്‍
എഡിറ്റര്‍
ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല: ആരോഗ്യമന്ത്രി
എഡിറ്റര്‍
Wednesday 5th June 2013 8:52pm

v.s-shivakumar

തിരുവനന്തപുരം:  മെഡിക്കല്‍ കോളോജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്ന് അരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍.

ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ലെന്നും പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴരക്കോടി അനുവദിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Ads By Google

എന്നാല്‍ മെഡിക്കല്‍ കേളേജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കാന്‍ രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിവല്‍ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം ഉപേക്ഷിക്കാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടത്.

ഡെങ്കിപ്പനിയും, പകര്‍ച്ച പനിയുമായി നിരവധി പേരാണ് അടുത്തിടെയായി കേരളത്തില്‍ മരണപ്പെട്ടത്.  ഗവണ്‍മെന്റ്  ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് പുറമേ വീട്ടിലെത്തുന്ന രോഗികളെ കൂടി ചികിത്സിക്കാന്‍ അനുമതി നല്‍കണമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ നേരത്തെ അനുമതി നല്‍കിയത്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി സമയം ദീര്‍ഘിപ്പിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

സംസ്ഥാനത്ത് പനി ബാധിച്ച് മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. കൂടാതെ കേരളത്തില്‍  ഇന്നലെമാത്രം ഏകദേശം 16,982 പേരാണ് പനി ബാധിച്ച്  ചികിത്സ തേടിയെത്തിയെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Advertisement