ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടി ഈ നാട്ടില്‍ വേറെ ഉണ്ടോ? ജെ.പി നദ്ദ
national news
ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടി ഈ നാട്ടില്‍ വേറെ ഉണ്ടോ? ജെ.പി നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 6:16 pm

ധര്‍മ്മശാല: രാജ്യത്ത് ബി.ജെ.പിയെപ്പോലൊരു പാര്‍ട്ടി വേറെയില്ലെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ബി.ജെ.പിയെപ്പോലെ അല്ലെന്നും അദ്ദേഹം പറഞ്ഞു.

‘നരേന്ദ്രമോദി അടക്കമുള്ള നേതാക്കളുള്ള പാര്‍ട്ടിയാണ് ഇത്. 18 കോടി അംഗങ്ങളുണ്ട്’, നദ്ദ അവകാശപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

സാംസ്‌കാരിക ദേശീയതയും ശാസ്ത്രീയ വികാസവും ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ ജില്ലകളിലും ബി.ജെ.പിയ്ക്ക് ഉടന്‍ സ്വന്തമായി ഓഫീസ് നിര്‍മ്മിക്കുമെന്നും നദ്ദ പറഞ്ഞു.

ബി.ജെ.പി നയമായ എല്ലാവര്‍ക്കും വികസനം എന്നതിലൂന്നിയാണ് പാര്‍ട്ടി സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതെന്നും നദ്ദ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No other political party is a match to BJP: Nadda