ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Karnataka Election
കര്‍ണാടക തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ രണ്ടാംഘട്ട പട്ടികയിലും മുസ്‌ലിം-ക്രിസ്ത്യാനി സ്ഥാനാര്‍ത്ഥികളില്ല
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 9:08am

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയോ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയോ ഇടംപിടിച്ചില്ല. നേരത്തെ ഏപ്രില്‍ എട്ടിനാണ് ബി.ജെ.പി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിലും ഒറ്റ മുസ്‌ലിം-ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളും ഇടംനേടിയിരുന്നില്ല.

ഇന്നലെ 82 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ട രണ്ടാംഘട്ട പട്ടികയാണ് പാര്‍ട്ടി പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുള്‍പ്പെട്ട ബി.ജെ.പിയുടെ കേന്ദ്രകമ്മറ്റിയാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്.


Also Read:  ‘സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു’; കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ


രണ്ടാം പട്ടികയില്‍ 32 ലിംഗായത്തുകളും 19 വൊക്കാലിഗകളും 20 ഒ.ബി.സിക്കാരും ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിലും ക്രിസ്ത്യാനികളോ, മുസ്‌ലിങ്ങളോ പട്ടികിയല്‍ ഇടം പിടിച്ചിരുന്നില്ല.

218 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ബി.ജെ.പി പട്ടിക പ്രഖ്യാപിച്ചത്. മെയ് 12 നാണ് 224 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് വോട്ടെണ്ണല്‍.


Also Read:  ഇന്ത്യയെ ഒരിക്കലും ക്യാഷ്‌ലെസ് ആക്കാന്‍ കഴിയില്ല; മോദിയുടെ വാദങ്ങള്‍ തള്ളി മോഹന്‍ ഭാഗവത്


അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് ഷാഷില്‍ നമോഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. അനുയായികള്‍ പ്രതിഷേധ പ്രകടനവും ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടതിന് പിന്നാലെയാണ് ഷാഷില്‍ നമോഷി പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്.

WATCH THIS VIDEO:

Advertisement