[]അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സത്യസന്ധരായ ആരുമില്ലെന്ന് മു്ന്‍ വാതുവെപ്പ് രാജാവ്. ദിനേസ് കല്‍ഗി എന്ന വാതുവെപ്പ് രാജാവാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.[]
സിന്‍.എന്‍.എന്‍-ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് കല്‍ഗി ഇന്ത്യന്‍ താരങ്ങളെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
വാതുവെപ്പില്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ ചെറിയ മത്സ്യങ്ങളാണെന്നും ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന പലതും സാധാരണ സംഭവങ്ങളാണെന്നും ദിനേശ് അഭിമുഖത്തില്‍ പറയുന്നു.
20-25 ലക്ഷത്തിന് ആരും ഒത്തുകളിക്ക് നില്‍ക്കില്ല. ഇപ്പോള്‍ നടന്ന ഒത്തുകളി പക്വത എത്താത്തതാണ്. അവര്‍ക്ക് എങ്ങനെയാണ് വാതുവെപ്പ് യഥാര്‍ത്ഥത്തില്‍ നടത്തേണ്ടത് എന്ന് അറിയില്ല. ദിനേശ് പറയുന്നു.