എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി
keralanews
എറണാകുളത്ത് നിപ സ്ഥിരീകരിച്ചിട്ടില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2019, 5:40 pm

തിരുവനന്തപുരം: എറണാകുളത്ത് നിപ സ്ഥിരീകരിച്ചു എന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലക്ഷണം കണ്ടാല്‍ പരിശോധിക്കുന്നത് സാധാരണനടപടിക്രമം മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ മാത്രമേ നാഷണല്‍ ലാബിലെ പരിശോധന ഫലം ലഭിക്കുകയുള്ളു. എന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞിരുന്നു.

പനി ബാധിച്ച് ആശുപത്രിയിലെത്തുന്ന രോഗികളില്‍ നിപയുടെ ലക്ഷണം ഉണ്ടെന്നു തോന്നിയാല്‍ അത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

പരിശോധനയുടെ അടിസ്ഥാനത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നല്‍കുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമാണെന്നു കളക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയും പരത്തുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
DoolNews Video