ദശാബ്ദത്തിലെ പി.എസ്.ജി ടീം; 2017ല്‍ റെക്കോര്‍ഡ് തുകയ്ക്ക് ടീമില്‍ കയറിയ നെയ്മര്‍ ഇന്ന് പുറത്ത്
Sports News
ദശാബ്ദത്തിലെ പി.എസ്.ജി ടീം; 2017ല്‍ റെക്കോര്‍ഡ് തുകയ്ക്ക് ടീമില്‍ കയറിയ നെയ്മര്‍ ഇന്ന് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th January 2020, 6:42 pm

പാരിസ്: ഫ്രഞ്ച് മാഗസിന്‍ തിരഞ്ഞെടുത്ത ദശാബ്ദത്തിലെ പി.എസ്.ജി ടീമില്‍ നിന്ന് നെയ്മര്‍ പുറത്ത്. ബ്രസീല്‍ താരമായ നെയ്മര്‍ 2017ല്‍ റെക്കോര്‍ഡ് തുകയ്ക്കാണ് പി.എസ്.ജിയില്‍ ചേര്‍ന്നത്.

പി.എസ്.ജിയ്ക്ക് വേണ്ടി മികച്ച പ്രകടനം നെയ്മര്‍ കാഴ്ച വെച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പി.എസ്.ജിയില്‍ നിന്നും നെയ്മര്‍ ബാഴ്‌സയിലേക്ക് പോവുകയാണെന്ന വിവാദവും ഈ സമയത്തുണ്ടായിരുന്നു. പി.എസ്.ജി ടീമിനെതിരായ പരാമര്‍ശങ്ങള്‍ നെയ്മര്‍ നടത്തിയിരുന്നു.

പിന്നീട് പി.എസ്.ജിയില്‍ തന്നെ തുടരാന്‍ നെയ്മര്‍ തീരുമാനിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദശാബ്ദത്തിലെ പി.എസ്.ജി ടീം: സിരിഗു, കെയ്ലര്‍ നവാസ്, തിയാഗോ സില്‍വ, മാര്‍ക്വിന്‍സ്, മാക്സ് വെല്‍, മാര്‍ക്കോ വെറാട്ടി, തിയാഗോ മോട്ടാ, ഏയ്ഞ്ചല്‍ ഡി മരിയാ, എഡിസണ്‍ കവാനി, സാള്‍ട്ടണ്‍ ഇബ്രാഹിമോവിക്ക്, കിലിയന്‍ എംബാപ്പെ