എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളെ സ്‌റ്റേഷനില്‍ വിളിച്ച് മൊഴിയെടുക്കേണ്ട: ഹൈക്കോടതി
എഡിറ്റര്‍
Tuesday 11th June 2013 12:45am

kerala-high-court

കൊച്ചി: ക്രിമിനല്‍ കേസുകളില്‍ സാക്ഷികളായ സ്ത്രീകളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി മൊഴിയെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി.

കേസിന്റെ പുരോഗതിക്ക് ആവശ്യമാണെങ്കില്‍ മുന്‍കൂട്ടി നോട്ടീസ് അയച്ച് വീട്ടല്‍ ചെന്ന് മൊഴിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Ads By Google

ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. കടവന്ത്രയിലെ വനിതാ ഓട്ടോ ഡ്രൈവര്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ക്രിമിനല്‍ കേസില്‍ സാക്ഷിയാവാന്‍ വേണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് നിര്‍ബന്ധപൂര്‍വം വിളിപ്പിക്കുന്നു എന്ന് കാണിച്ചായിരുന്നു യുവതി ഹരജി നല്‍കിയത്. പോലീസിന്റെ നടപടി തടയണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു.

Advertisement