എഡിറ്റര്‍
എഡിറ്റര്‍
വിസയ്ക്ക് കാത്തിരിക്കേണ്ട; ഖത്തറില്‍ പോകാന്‍ ഇനി മുതല്‍ വിസ വേണ്ട
എഡിറ്റര്‍
Wednesday 9th August 2017 4:42pm

ദോഹ: ഖത്തറിലേക്ക് പോകാന്‍ ഇനി വിസ വേണ്ട. ഇന്ത്യയുള്‍പ്പടെ 80 രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഖത്തറിലേക്ക് പോകാന്‍ ഇനി മുതല്‍ വിസ വേണ്ട. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇനി വിസയില്ലാതെ ഖത്തറിലേക്ക് പോകാന്‍ സാധിക്കുക.

ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രം മതി ഇനി ഖത്തറിലേക്ക് പോകാന്‍. യാത്രക്കാരന്റെ പൗരത്വം നോക്കി 30 മുതല്‍ 180 ദിവസം വരെ താമസം നല്‍കാനായിരിക്കും അനുമതി നല്‍കുക.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഖത്തറിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, രാജ്യത്തെ ഹോട്ടല്‍, പൈതൃകം, ആയുര്‍വേദം, പ്രകൃതി സമ്പത്ത് തുടങ്ങിയവയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം പറയുന്നു.

Advertisement