പത്മരാജന്‍ സിനിമകള്‍ റീമേക്ക് ചെയ്ത നശിപ്പിക്കുന്നത് കണ്ട്
വേദനിക്കുന്ന ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഇനിയൊരു പത്മരാജന്‍
ചിത്രം റീമേക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് സംവിധായകന്റെ
ബന്ധുക്കള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
തകര, ഇതാ ഇവിടെവരെ, പെരുവഴിയമ്പലം, ഒരിടത്തൊരിടത്തൊരു ഫയല്‍മാന്‍, അപരന്‍
എന്നീ പത്മരാജന്‍ ചിത്രങ്ങളൊന്നും ഇനി റീമേക്ക് ചെയ്യാനാവില്ല. ഇനി ഈ
ചിത്രങ്ങളൊന്നും റീമേക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പത്മരാജന്റെ
ഭാര്യ രാധാലക്ഷ്മി പറഞ്ഞു.
ഇപ്പോള്‍ തന്നെ മലയാള സിനിമയുടെ കയ്യൊപ്പുകളായി മാറിയ ആ ചിത്രങ്ങള്‍
റീമേക്ക് ചെയ്യുന്നത് എന്തിനാണ്? പത്മരാജന്റെ ഭാര്യ ചോദിക്കുന്നു.
മറ്റേതെങ്കിലും ഭാഷകളിലേക്കാണ് റീമേക്ക് ചെയ്യുന്നതെങ്കില്‍ അത്
കുറച്ചുകൂടി സഹിക്കാമെന്നും അവര്‍ വ്യക്തമാക്കി.
” പത്മരാജന്റെ ചിത്രങ്ങള്‍ മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ താല്‍പര്യം
പ്രകടിപ്പിച്ച് പലരും എന്നെ സമീപിച്ചിട്ടുണ്ട്. ആര്‍ക്കും അനുമതി
നല്‍കിയിട്ടില്ല.” അവര്‍ വെളിപ്പെടുത്തി.
അമ്മയുടെ തീരുമാനത്തെ മകന്‍ അനന്തപത്മനാഭനും പിന്തുണച്ചു.
സുരേഷ്‌കുമാറുമായുള്ള വ്യക്തിപരമായ ബന്ധങ്ങളുടെ പേരിലാണ് രതിനിര്‍വ്വേദം
റീമേക്ക് ചെയ്യാന്‍ അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ റീലീസായ 25 വര്‍ഷം കഴിഞ്ഞാലും അതിന്റെ അവകാശം
സംവിധായകനുള്ളതുതന്നെയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പത്മരാജന്‍
ചിത്രങ്ങളുടെ അവകാശം തങ്ങള്‍ക്കാണ്. അതിലാര്‍ക്കും കൈകടത്താനാവില്ലെന്നും
പത്മരാജന്റെ മകന്‍ പറഞ്ഞു.
രതിനിര്‍വേദം സാമ്പത്തികമായി നേട്ടംകൊയ്‌തെങ്കിലും ഒറിജിനലിന്റെ
ഗുണനിലവാരം വെച്ചുപുലര്‍ത്താനായില്ലെന്ന് അനന്തപത്മനാഭന്‍
ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, പത്മരാജന്റെ സീസണ്‍ എന്ന ചിത്രം റീമേക്ക് ചെയ്യാന്‍ അമല്‍
നീരദിന് അനുമതി നല്‍കിട്ടുണ്ടെന്ന് അനന്തപത്മനാഭന്‍ വ്യക്തമാക്കി.
തെറ്റായി ചെയ്ത സിനിമയെന്ന് പത്മരാജന്‍ തന്നെ സമ്മതിച്ച ചിത്രമാണത്.
അതുകൊണ്ടാണ് റീമേക്ക് ചെയ്യാന്‍ അമല്‍ നീരദിനെ അനുവദിച്ചതെന്നും അദ്ദേഹം
വ്യക്തമാക്കി.
Malayalam news
Kerala news in English