ഹൈദരാബാദ്: പിന്നില്‍ നിന്ന് കുത്തുന്നതില്‍ ‘സീനിയര്‍’ ആണ് ചന്ദ്രബാബു നായിഡുവെന്നും സ്വന്തം മകന്റെ ഉയര്‍ച്ച മാത്രമാണ് നായിഡു ആഗ്രഹിക്കുന്നതെന്നുമുള്ള മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
സ്വന്തം ഭാര്യയെ പോലും ബഹുമാനിക്കാത്തയാളാണ് മോദിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
‘അതെ ലോകേഷ് എന്റെ മകനാണ്. ഭുവനേശ്വരിയുടെ ഭര്‍ത്താവെന്ന നിലയിലും ലോകേഷിന്റെ അച്ഛനെന്ന നിലയിലും ദേവ്നാഷിന്റെ മുത്തച്ഛനെന്ന നിലയിലും എനിക്ക് അഭിമാനമുണ്ട്. കുടുംബ ജീവിതത്തിന്റെ മൂല്യങ്ങളെ കുറിച്ച് മോദിയ്ക്ക് അറിയില്ല. വിവാഹ മോചനം പോലും ചെയ്യാതെ കല്ല്യാണം കഴിച്ചെങ്കിലും ഭാര്യയെ അദ്ദേഹം അവഗണിച്ചു.’ ചന്ദ്രബാബു നായിഡു പറഞ്ഞു.
സ്ത്രീകള്‍ക്ക് നീതികൊണ്ടു വരാന്‍ മോദി മുത്തലാഖ് നിയമം കൊണ്ടുവന്നു. ഈ നിയമത്തിന് കീഴില്‍ ഭാര്യയെ ഡൈവോഴ്സ് ചെയ്യുന്നവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയും. യശോദാ ബെന്നിനെ കുറിച്ച് ചോദിച്ചാല്‍ നിങ്ങളെന്ത് പറയും. ചന്ദ്രബാബു നായിഡു ചോദിച്ചു.
സ്വന്തം രാഷ്ട്രീയ ഗുരുവിനെ പോലും ബഹുമാനിക്കാത്ത മോദിയില്‍ നിന്ന് തനിക്ക് ധാര്‍മ്മികത പഠിക്കേണ്ടെന്നും നായിഡു പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം പാര്‍ട്ടിയും ആന്ധ്രയെ കൊള്ളയടിക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണങ്ങള്‍ നടത്തുന്നതെന്നും മോദി ഗുണ്ടൂരിലെ റാലിയില്‍ പ്രസംഗിച്ചിരുന്നു.
എന്തുകൊണ്ടാണ് ചന്ദ്രബാബു നായിഡു തന്നേക്കാള്‍ മുതിര്‍ന്ന നേതാവാണെന്ന് പറയുന്നത്. അതെ,? അദ്ദേഹം എന്നെക്കാള്‍ മുതിര്‍ന്ന നേതാവാണ് പുതിയ മുന്നണികള്‍ രൂപീകരിക്കുന്നതിലും പിന്നില്‍ നിന്ന് കുത്തുന്ന കാര്യത്തിലുമാണന്ന് മാത്രം. ഭാര്യയുടെ പിതാവായ എന്‍.ടി.ആറിനെപോലും പിന്നില്‍ നിന്ന് കുത്തിയത് അതിന് തെളിവാണെന്നും. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എന്‍.ടി.ആര് സ്വന്തം പാര്‍ട്ടിയുടെ നിലപാടില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു.
ടി.ഡി.പി – എന്‍.ഡി.എ വിട്ടതിന് ശേഷം ഇതാദ്യമായാണ് മോദി ആന്ധ്രപ്രദേശ് സന്ദര്‍ശിക്കുന്നത്.