Administrator
Administrator
പിടിച്ചെടുത്ത പണം തങ്ങളുടേതല്ലെന്ന് സായി ട്രസ്റ്റ്
Administrator
Tuesday 28th June 2011 1:18pm

saibabaപുട്ടപര്‍ത്തി: അടുത്തിടെ പുട്ടപര്‍ത്തിയില്‍ നിന്നും പിടിച്ചെടുത്ത 35 ലക്ഷം രൂപ സായിബാബയ്ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ഒരു ഭക്തന്‍ നല്‍കിയതാണെന്ന് സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ്. ട്രസ്റ്റംഗം ശ്രീനിവാസന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഭക്തന്‍മാരില്‍ നിന്നും ലഭിക്കുന്ന സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ട്രസ്റ്റ് സൂക്ഷിക്കാറുണ്ടെന്നും ഈ സംഭാവനകള്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യമാണ്. അധികൃതരില്‍ നിന്നും യാതൊരു അറിയിപ്പുമില്ലാതെ തന്നെ ഇന്‍കം ടാക്‌സ് ഇനത്തില്‍ 9.75കോടിരൂപ ട്രസ്റ്റ് അടുത്തിടെ അടിച്ചിട്ടുണ്ട്.

പുട്ടപര്‍ത്തി ടൗണില്‍വച്ച് സത്യസായി ട്രസ്റ്റിന്റെ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തെന്ന് പറയുന്ന 35 ലക്ഷം രൂപ സായി ബാബയ്ക്ക് സ്മാരകം നിര്‍മ്മിക്കാനായി ഒരു ഭക്തന്‍ നല്‍കിയതാണ്. ഈ പദ്ധതി നടപ്പാക്കാനായി പണം ഒരു വിദഗ്ധന് കൈമാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രസ്റ്റിന് ഇതുമായി യാതൊരു ബന്ധവുമില്ല. ട്രസ്റ്റംഗത്തിന്റെ കൈയ്യില്‍ നിന്നല്ല പണം പിടിച്ചെടുത്തത്. പണം പിടികൂടിയ വാഹനം ട്രസ്റ്റിന്റേതല്ല. മഹാസമാധി പ്രോജക്ടിനുവേണ്ടിയാണ് ഈ പണം നല്‍കിയതെന്ന് കണ്‍സല്‍ട്ടന്റ് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement