ജമ്മു കശ്മീരില്‍ ആരും വീട്ടുതടങ്കലിലില്ല, 223 പേര്‍ തടങ്കലില്‍: കേന്ദ്രസര്‍ക്കാര്‍
ARTICLE 370
ജമ്മു കശ്മീരില്‍ ആരും വീട്ടുതടങ്കലിലില്ല, 223 പേര്‍ തടങ്കലില്‍: കേന്ദ്രസര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 15th September 2020, 9:26 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ നിലവില്‍ ആരും വീട്ടുതടങ്കലിലല്ലെന്ന് ആഭ്യന്തരമന്ത്രാലയം. ലോക്‌സഭയിലാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ 223 പേര്‍ തടങ്കലില്‍ ഉണ്ടെന്നും മന്ത്രാലയം അറിയിച്ചു. ‘സെപ്തംബര്‍ 11 വരെയുള്ള കണക്ക് പ്രകാരം 223 പേര്‍ തടങ്കലിലുണ്ട്. ആരും തന്നെ വീട്ടുതടങ്കലില്ല’, മന്ത്രാലയം അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സൗഗത റോയിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി നിരവധി പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നെന്നും ആഭ്യന്തരമന്ത്രാലയം സമ്മതിച്ചു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ കള്ളം പറയുന്നെന്ന് പി.ഡി.പി ആരോപിച്ചു. 2019 ആഗസ്റ്റ് 5 മുതല്‍ താനടക്കമുള്ള നേതാക്കള്‍ ഏഴ് മാസം വീട്ടുതടങ്കലിലും ആറ് മാസം തടങ്കലിലുമായി തുടരുകയാണെന്ന് പി.ഡി.പി നേതാവ് വഹീദ് പാര പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No leader under house arrest in J&K but 223 are detained: Govt tells Lok Sabha