എഡിറ്റര്‍
എഡിറ്റര്‍
ഇന്‍കം ടാക്‌സ് ഇല്ല: 2018 മുതല്‍ വാറ്റ് ആരംഭിക്കുമെന്ന് സൗദി
എഡിറ്റര്‍
Thursday 5th May 2016 12:39pm

saudifinanceministerറിയാദ്: വ്യക്തികളില്‍ നിന്നും ഇന്‍കം ടാക്‌സ് തുക ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി. എന്നാല്‍ വാറ്റ് ( വാല്യു ആഡഡ് ടാക്‌സ്) 2018 ഓടെ നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും സൗദി ഫിനാന്‍സ് മിനിസ്റ്റര്‍ ഇബ്രാഹിം അല്‍ അസഫ് പറഞ്ഞു.

റിയാദില്‍ ധനകാര്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ നടത്തിയ 102 മാത് ജി.സി.സി യോഗത്തില്‍ വാറ്റ് നടപ്പില്‍ വരുത്താമെന്ന കാര്യം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ആദ്യം സുപ്രീം ജിസിസി കൗണ്‍സില്‍ അംഗീകരിച്ച കരാറിനെ ആസ്പദമാക്കിയാണ് ആറ് ജിസിസി രാജ്യങ്ങളില്‍ വാറ്റ് പരിചയപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. 2018ഓടെ വാറ്റ് നടപ്പില്‍ വരുത്തുമെന്നും അല്‍ അസഫ് പറയുന്നു.

വാറ്റ് അവതരണം  ഒരു പ്രധാന സാമ്പത്തിക പരിഷ്‌കരണമായാണ് ജിസിസി രാജ്യങ്ങള്‍ കണക്കാക്കുന്നത്. വരുമാനത്തിന് നികുതി ഈടാക്കുന്നില്ലെങ്കിലും റോഡ് ടോള്‍ പോലുള്ളവയ്ക്കായി ചുരുങ്ങിയ നിരക്കുകള്‍ ഈടാക്കും.

ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത കാലഘട്ടങ്ങളിലായി വാറ്റ് പരീക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

Advertisement