എഡിറ്റര്‍
എഡിറ്റര്‍
സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ ലിംഗവിവേചനം: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഉദ്യോഗസ്ഥന്‍
എഡിറ്റര്‍
Monday 5th January 2015 11:05am

air

റിയാദ്: ഫ്‌ളൈറ്റുകളില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും വേര്‍തിരിച്ച് ഇരുത്താനുള്ള പദ്ധതി കൊണ്ടുവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് രംഗത്ത്. ചില പ്രാദേശിക മാധ്യമങ്ങളാണ് വിമാനങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രത്യേകം സ്ഥാനം നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഇത്തരം റിപ്പോര്‍ട്ടുകള്‍ എയര്‍ലൈന്‍ വക്താവ് അബ്ദുള്ള അല്‍ അജ്ഹര്‍ തള്ളി. ഈ റിപ്പോര്‍ട്ടുകള്‍ തെറ്റും, തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലിംഗാടിസ്ഥാനത്തില്‍ യാത്രക്കാരെ വേര്‍തിരിക്കാനുള്ള പദ്ധതികളൊന്നും തന്നെയില്ലെന്ന് അല്‍ അജ്ഹര്‍  പറഞ്ഞു.

സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വേര്‍തിരിവ് കൊണ്ടുവരുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. അപരിചിതരായ പുരുഷന്മാരുടെ അടുത്ത് ഇരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന ചില സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisement