ദിവസങ്ങളോളം വെള്ളവും ഭക്ഷണവുമില്ലാതെ ശ്രമിക് ട്രെയിനില്‍ അതിഥി തൊഴിലാളികള്‍, സ്റ്റേഷനുകളില്‍ പ്രതിഷേധം
national lock down
ദിവസങ്ങളോളം വെള്ളവും ഭക്ഷണവുമില്ലാതെ ശ്രമിക് ട്രെയിനില്‍ അതിഥി തൊഴിലാളികള്‍, സ്റ്റേഷനുകളില്‍ പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 5:05 pm

ന്യൂദല്‍ഹി: ശ്രമിക് ട്രെയിനുകളില്‍ നാട്ടിലേക്ക് തിരിച്ച അതിഥി തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും ലഭിച്ചില്ല. ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും ട്രെയിനുകളില്‍ യാത്ര തിരിച്ച തൊഴിലാളികള്‍ക്കാണ് ട്രെയിനുകളില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാഞ്ഞത്.

ബംഗ്ലൂരുവില്‍ നിന്നും ബീഹാറിലെ ദര്‍ബാനയിലേക്കു വന്ന ട്രെയിനിലെ തൊഴിലാളികളാണ് തങ്ങള്‍ക്ക് നാലു ദിവസം നീണ്ട യാത്രയില്‍ വെള്ളവും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന് ആരോപിച്ചിരിക്കുന്നത്. ട്രെയിന്‍ പലയിടത്തും പിടിച്ചിടുകയുമുണ്ടായി. ഈ ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിര്‍ത്തിയപ്പോള്‍ രോഷാകുലരായ കുറച്ച് തൊഴിലാളികള്‍ പുറത്തിറങ്ങി റെയില്‍വേസ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തു.

സമാനമായി ദീന്‍ ദയാല്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുടിവെള്ളമെടുക്കാന്‍ പരക്കം പായുന്ന തൊഴിലാളികളുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് ബിഹാറിലേക്ക് വന്ന ട്രെയിന്‍ ഉത്തര്‍പ്രദേശില്‍ 10 മണിക്കൂറോളമാണ് നിര്‍ത്തിയിട്ടത്.

മൂന്നാമതായി കുടിവെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് ഫൈസാബാദ് റെയില്‍വേസ്റ്റേഷനിലും അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചു. ബംഗളൂരുവില്‍ നിന്ന് ബീഹാറിലെ ചാപ്രയിലേക്ക് പുറപ്പെട്ടതാണ് ഈ ട്രെയിന്‍. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഇടപെടുകയും തൊഴിലാളികളെ അനുനയിപ്പിക്കുകയും ചെയ്തു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക