എഡിറ്റര്‍
എഡിറ്റര്‍
കരണ്‍ ജോഹറുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നുമില്ല -കാജോള്‍
എഡിറ്റര്‍
Saturday 10th May 2014 4:31pm

kajl

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറുമായി തനിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളൊന്നും തന്നെയില്ലെന്ന് പ്രശസ്ത നടി കാജോള്‍. തനിക്കും കരണ്‍ ജോഹറിനും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന പ്രചരണങ്ങളോട് കാജോള്‍ മറുപടി.

രണ്ട് കുട്ടികളുടെ അമ്മയായതിനു ശേഷം സിനിമയോട് ഇടവേള പ്രഖ്യാപിച്ച കാജല്‍  സ്വന്തം ഹോം പ്രൊഡക്ഷനിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണ്.

മക്കളായ നൈസയോടും യുഗിനോടും സമയം ചെലവഴിക്കുന്നതില്‍ പൂര്‍ണ്ണ സന്തോഷം കണ്ടെത്തുന്നു. മക്കള്‍ തരുന്ന അംഗീകാരമാണ് ഏറ്റവും വലിയ സമ്മാനമെന്നും ‘ശക്തയായ അമ്മ’യ്ക്കുള്ള അവാര്‍ഡ് ലഭിച്ച കാജോള്‍ പറഞ്ഞു.

ഛോട്ടാ ബീം എന്ന പ്രശസ്ത കാര്‍ട്ടൂണ്‍ നിര്‍മിച്ച ഗോള്‍ഡ് ആനിമേഷന്‍ എന്ന പ്രൊഡക്ഷന്‍ ടീമാണ് കാജലിന്  ഈ അംഗാകാരം നല്‍കിയത്.

താന്‍ കുട്ടിയായിരിന്നപ്പോള്‍ അമ്മയുടെ നിര്‍ദ്ദേശപ്രകാരം പുറത്ത് പോയി കളിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ അന്നൊന്നും വീട്ടുജോലിക്കാരിയെ കൂടെ കൂട്ടാറില്ലെന്നും എന്നാല്‍ ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്, കുട്ടികളുടെ കൂടെ വീട്ടുജോലിക്കാരിയെയും  അയക്കണം. നമ്മുടെ ലോകം അത്രയും അരക്ഷിതാവസ്ഥയിലാണ്. കുട്ടികളുടെ ഇപ്പോഴത്തെ സുരക്ഷിതാവസ്ഥയെ കുറിച്ച് കാജോള്‍ എന്ന അമ്മയുടെ അസ്വസ്ഥത നിറഞ്ഞ വാക്കുകള്‍.

Advertisement