അതൊന്നും ഞങ്ങളുടെ കൈയിലില്ല; ലോക്ക്ഡൗണ്‍ കാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
national news
അതൊന്നും ഞങ്ങളുടെ കൈയിലില്ല; ലോക്ക്ഡൗണ്‍ കാലത്തെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 7:40 pm

ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ പൊലീസ് അതിക്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പൊലീസ് അതിക്രമങ്ങളെ തുടര്‍ന്നുണ്ടായ മരണം, വ്യക്തികള്‍ക്കേറ്റ പരിക്കുകള്‍, ഇവ സംബന്ധിച്ച കേസുകള്‍, പരാതികള്‍ എന്നിവ സംബന്ധിച്ച രേഖകളൊന്നും കൈവശമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം

ആഭ്യന്തരസഹമന്ത്രി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് ഇത് സംബന്ധിച്ച ചോദ്യമുന്നയിച്ചത്.

എന്നാല്‍ പൊലീസും ക്രമസമാധാന പാലനവും സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരുകളാണ് ലോക്ക്ഡൗണ്‍ കാലത്ത് നടപടികള്‍ സ്വീകരിച്ചതെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു.

നേരത്തെ ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ശ്രമത്തിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ വിവരവും സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോഗ്യം സംസ്ഥാന വിഷയമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: No data of alleged police harassment during COVID lockdown maintained by Centre Govt.