എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ നിയമവ്യവസ്ഥയിലും മതവിശ്വാസത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല: വിദേശകാര്യമന്ത്രി
എഡിറ്റര്‍
Tuesday 1st March 2016 3:14pm

al-jubair

റിയാദ്: സൗദിയിലെ നീതിന്യായ വ്യവസ്ഥയില്‍ ഒരു സംശയവും വേണ്ടെന്നും ന്യായമായ രീതിയില്‍ തന്നെയാണ് നിയമവ്യവസ്ഥ മുന്നോട്ടു പോകുന്നതെന്നും വിദേശകാര്യമന്ത്രി അടല്‍ അല്‍ ജുബൈര്‍.

സൗദിയിലെ രണ്ട് കാര്യങ്ങളില്‍ യാതൊരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറാവില്ല.

ഒന്ന് ഞങ്ങളുടെ മതവിശ്വാസം മറ്റൊന്ന് സുരക്ഷ. സൗദിയിലെ നീതിന്യായ വ്യവസ്ഥ ഇവിടുത്തെ മതവിശ്വാസത്തെ കൂടി അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ്.

സ്വയം പ്രതിരോധത്തിന് സഹായിക്കുന്നതും ശക്തവുമായ നീതിന്യായ വ്യവസ്ഥയാണ് സൗദിയില്‍ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സൗദിയിലെ കോടതി തീരുമാനങ്ങളില്‍ എതിര്‍പ്പുള്ളവര്‍ക്ക് സുപ്രീം കോടതികളില്‍ അപ്പീല്‍ പോകാം. എന്നാല്‍ സൗദിയിലെ നീതിന്യായ വ്യവസ്ഥകളില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും അടല്‍ അല്‍ ജുബൈര്‍ പറഞ്ഞു.

ഡെന്‍മാര്‍ക് വിദേശകാര്യമന്ത്രിയുമായി റിയാദില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയും ഡെന്‍മാര്‍ക്കുമായുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement