എഡിറ്റര്‍
എഡിറ്റര്‍
ആര് എതിര്‍ത്താലും ജനശ്രീക്കുള്ള സാഹായം തുടരും: കെ.സി.ജോസഫ്
എഡിറ്റര്‍
Tuesday 2nd October 2012 4:48pm

തിരുവനന്തപുരം: ആര് എതിര്‍ത്താലും ജനശ്രീക്കുള്ള സഹായം തുടരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്.  ജനശ്രീ സംഘടിപ്പിച്ച ഗാന്ധിദര്‍ശന സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ജനശ്രീ പോലുള്ള സംഘടനകള്‍ക്ക് സഹായം നല്‍കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോകില്ല. കുടുംബശ്രീയെ രാഷ്ട്രീയ വത്ക്കരിക്കരുത്. കുടുംബശ്രീയെ സഹായിക്കാനാണെന്ന് പറഞ്ഞ് ചിലര്‍ നടത്തുന്നത് അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മന്ത്രി പറഞ്ഞു.

അതേസമയം, സി.പി.ഐ.എം നടത്തുന്ന സംഘടനകള്‍ക്ക് സര്‍ക്കാര്‍ സഹായം ആകാമെങ്കില്‍ ജനശ്രീക്കും സര്‍ക്കാര്‍ സഹായം സ്വീകരിക്കാമെന്ന് ജനശ്രീ ചെയര്‍മാന്‍ എം.എം ഹസ്സന്‍ പറഞ്ഞു.

കുടംബശ്രീയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസിനുള്ള കണ്ണുകടിമൂലമാണ് ജനശ്രീയെ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരത്തേ ആരോപിച്ചിരുന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ കുടുംബശ്രീ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാപ്പകല്‍ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. കുടുംബശ്രീ-ജനശ്രീ തര്‍ക്കത്തിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കൊമ്പ്‌കോര്‍ക്കലാണ് നടന്ന് കൊണ്ടിരിക്കുന്നത്.

Advertisement