അതിശക്തമായ മഴക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലേയും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
kERALA NEWS
അതിശക്തമായ മഴക്ക് സാധ്യതയില്ല; എല്ലാ ജില്ലകളിലേയും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 11:59 am

 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. പകല്‍ ശക്തമായ മഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നത്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളവും കൊച്ചിയും വെള്ളത്തില്‍ മുങ്ങിയിരുന്നു. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദവും മഴ കനക്കാന്‍ കാരണമാകും. ഇത് ശക്തിപ്രാപിച്ച് കരയിലേക്കു കടന്നേക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷകരുടെ പ്രവചനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ