ഒരു 56നും താങ്കളെ ഇല്ലാതാക്കാനാവില്ല; ചിദംബരത്തിന് കാര്‍ത്തി ചിദംബരത്തിന്റെ കത്ത്
India
ഒരു 56നും താങ്കളെ ഇല്ലാതാക്കാനാവില്ല; ചിദംബരത്തിന് കാര്‍ത്തി ചിദംബരത്തിന്റെ കത്ത്
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 1:54 pm

 

ന്യൂദല്‍ഹി: 74ാം പിറന്നാള്‍ ദിനത്തില്‍ മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തിന് മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ കത്ത്. ‘ താങ്കള്‍ക്ക് 74 വയസായി, ഒരു 56നും താങ്കളെ ഇല്ലാതാക്കാനാവില്ല’ എന്നാണ് മോദിയുടെ പേര് പരാമര്‍ശിക്കാതെ കാര്‍ത്തി ചിദംബരം കത്തില്‍ പറയുന്നത്.

ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി ചിദംബരം ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. ചന്ദ്രയാന്‍, എന്‍.ആര്‍.സി, പ്രകാശ് ജാവേദ്കറുടെ പ്രസംഗം, കശ്മീരിലെ അടിച്ചമര്‍ത്തല്‍, ഹോങ്കോങ്, ബ്രിട്ടീഷ് പാര്‍ലമെന്റ്, റഫാല്‍ നദാലിന്റെ വിജയം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ കാര്യങ്ങളെല്ലാം കത്തില്‍ കാര്‍ത്തി സൂചിപ്പിക്കുന്നുണ്ട്.

‘ഇന്നത്തെ കാലത്ത് 100 ദിവസം പ്രായമാകുകയെന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ 74 വയസാവുകയെന്നത് ഒന്നുമല്ല.’ എന്നാണ് മോദി സര്‍ക്കാര്‍ 100ദിനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെക്കുറിച്ച് കാര്‍ത്തി പറഞ്ഞത്. ‘ പ്രത്യേകിച്ച് ദല്‍ഹിയിലെ ഗ്യാങ്ങുമായി തല്ലുകൂടേണ്ട ആളല്ല താങ്കള്‍. എന്തു തന്നെയായാലും, താങ്കളെ കാണാന്‍ കഴിഞ്ഞതിലും ഇതൊക്കെ സംഭവിച്ചിട്ടും താങ്കളിലെ ഊര്‍ജ്ജനം നഷ്ടമായിട്ടില്ലയെന്നറിഞ്ഞതിലും ഞാന്‍ സന്തുഷ്ടനാണ്.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ നമ്മുടെ നാട്ടുകാരനായ ഐ.എസ്.ആര്‍.ഒ മേധാവി ഡോ. ശിവന്‍ അസ്വസ്ഥനായി കാണപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി അദ്ദേഹത്തെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യവും പ്ലാസ്റ്റിക് സര്‍ജറിയും വ്യോമഗതാഗതവുമൊക്കെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പേയുണ്ടെന്ന മോദി ഭക്തരുടെ വിശ്വാസത്തിനും അല്പം മുകളിലെങ്കിലും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ നേട്ടത്തെ പ്രധാനമന്ത്രി ഉറപ്പിക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കഴിഞ്ഞയാഴ്ച പിയൂഷ് ഗോയല്‍ ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടനില്‍ നിന്ന് തട്ടിപ്പറിച്ച് ഐന്‍സ്റ്റീന് നല്‍കി. ഇവര്‍ രണ്ടുപേര്‍ക്കുമിടയില്‍പ്പെട്ട് ഭക്തര്‍ ആശയക്കുഴപ്പത്തിലാകാനുള്ള സാധ്യത ഏറെയാണ്.’ അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ 40 ദിവസത്തിലേറെയായി കശ്മീര്‍ കടുത്ത നിയന്ത്രണത്തിലാണ്. ആപ്പിളുകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്തത് എന്താണ്? കാര്‍പ്പറ്റുകളോ? കശ്മീരികളുടെ യഥാര്‍ത്ഥ അവസ്ഥ താങ്കള്‍ക്ക് മനസിലാവും. കാരണം അവരെപ്പോലെ നിങ്ങളേയും അന്യായമായി പൂട്ടിയിട്ടിരിക്കുകയല്ലേ.’ എന്നും കാര്‍ത്തി ചിദംബരം കത്തില്‍ പറയുന്നു.