ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Movie Day
കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ് അവസരം വേണ്ടെന്ന് വച്ചു :നിവിന്‍ പോളി
ന്യൂസ് ഡെസ്‌ക്
Thursday 8th November 2018 8:33pm

കൊച്ചി: കായംകുളം കൊച്ചുണ്ണി എന്ന ഹിറ്റ് സിനിമയില അഭിനയത്തിന് അഭിനന്ദന പ്രവാഹമാണ് നിവിന്‍ പോളിക്ക്. എന്നാല്‍ സിനിമയുടെ ചിത്രീകരണം നീണ്ടു പോയതോടെ തനിക്ക് ഒരു ഹിന്ദി ചിത്രത്തിലെ അവസരം നഷ്ടപ്പെട്ടുവെന്ന് നിവിന്‍ പോളി പറഞ്ഞു.

വിജയകരമായി തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന കായംകുളം കൊച്ചുണ്ണി ഉടന്‍ തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഇതിനിടയിലാണ് ആരാധകരെ ഞെട്ടിച്ച വാര്‍ത്തയുമായി നിവിന്‍ എത്തിയത്.

Also Read: സമകാലിക മലയാളം സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്

ഗീതു മോഹന്‍ദാസ് ,സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ദ്വിഭാഷ ചിത്രത്തിലൂട ഉടന്‍ താരം ഹിന്ദിയില്‍ അരങ്ങേറ്റം നടത്തുമെന്നത് ആരാധകര്‍ക്ക് ആശ്വാസമാകും.

ഹിന്ദിയിലും മലയാളത്തിലും ചിത്രീകരിക്കുന്ന സിനിമയാണ് മൂത്തോന്‍. ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രത്തിന്റ് പ്പാള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണ്.

കായംകുളം കൊച്ചുണ്ണിയാവും നിവിന്റെ ഈ വര്‍ഷത്തെ അവസാനത്തെ സിനിമ. ഷൂട്ടിങ് അവസാനിപ്പിച്ച മറ്റ് മൂന്ന് സിനിമകള്‍ അടുത്ത വര്‍ഷമാവും റിലീസ്.

Advertisement