നിവിൻ പോളിക്കും റാമിനും പിറന്നാൾ ആശംസകൾ നേർന്ന് 'ഏഴു കടൽ കാതൽ ഏഴു മലൈ'; സ്പെഷ്യൽ പോസ്റ്റർ പുറത്ത്
Film News
നിവിൻ പോളിക്കും റാമിനും പിറന്നാൾ ആശംസകൾ നേർന്ന് 'ഏഴു കടൽ കാതൽ ഏഴു മലൈ'; സ്പെഷ്യൽ പോസ്റ്റർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th October 2023, 1:53 pm

റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഏഴു കാതൽ ഏഴു മലൈ’ തമിഴ് ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. നിവിൻ പോളിയുടെയും സംവിധായകൻ റാമിന്റെയും ജന്മദിനത്തിന് ആശംസകൾ അറിയിച്ചാണ് സ്പെഷ്യൽ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

2018ൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പേരമ്പിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിവിൻ പോളി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകർ കരുതുന്നത്.

The team of #YezhuKadalYezhuMalai wishes Director Ram and Nivin Pauly the best of birthdays!#7k7m #bday #nivinpauly@NivinOfficial@sooriofficial@yoursanjali @thisisysr @sureshkamatchi @VHouseProd_Offl@eka_dop @UmeshJKumar @silvastunt @johnmediamanagr@UmeshJKumar @silvastunt pic.twitter.com/d2iQeDtSWi

— V House Productions (@VHouseProd_Offl) October 11, 2023

സൂരി, നിവിൻ പോളി, അഞ്ജലി, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം നൽകിയിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. പടത്തിന്റെ പ്രൊഡ്യൂസർ സുരേഷ് കാമച്ചിയാണ്.

ഹനീഫ് സംവിധാനം ചെയ്ത ബോസ് ആൻഡ് കോ ആയിരുന്നു നിവിൻ പോളിയുടെ ഒടിവിൽ പുറത്തിറങ്ങിയ ചിത്രം. വിനയ് ഫോർട്ട്, മമിതാ ബൈജു തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന് പ്രേക്ഷക പിന്തുണ നേടാനായില്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്.

Content Highlight: Nivin pauly new tamil movie first look poster revealed