പേരന്‍പിന് ശേഷം റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി, നായിക അഞ്ജലി
Entertainment news
പേരന്‍പിന് ശേഷം റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി, നായിക അഞ്ജലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd August 2021, 3:00 pm

പേരന്‍പിന് ശേഷം റാം ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. അഞ്ജലിയാണ് ചിത്രത്തില്‍ നായികയാകുന്നത്. സൂരിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വി ഹൗസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചിത്രമായിരുന്നു പേരന്‍പ്.

റോട്ടന്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍, ചൈന എന്നീ മേളകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം കൂടിയായിരുന്നു പേരന്‍പ്.

പേരന്‍പിന്റെ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരുന്നതും യുവന്‍ ശങ്കര്‍ രാജ തന്നെയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nivin Pauly new film with director Ram