നിവിന്‍ പോളിയുടെ പുതിയ ചിത്രം ' ശേഖരവര്‍മ രാജാവി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
Movie Day
നിവിന്‍ പോളിയുടെ പുതിയ ചിത്രം ' ശേഖരവര്‍മ രാജാവി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th November 2021, 1:55 pm

നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. ‘ശേഖരവര്‍മ്മ രജാവ്’ എന്നാണ് ചിത്രത്തിന്റ പേര്. നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘ഇഷ്‌കി’ന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ശേഖരവര്‍മ രാജാവ്’ . പോളി ജെ.ആര്‍ പിക്ച്ചേഴ്സിന്റ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ എസ് രഞ്ജിത്ത്. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

കനകം കാമിനി കലഹമാണ് നിവിന്‍ പോളിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രം രതീഷ് ബാലകൃഷ്ണ പൊതുവാളായിരുന്നു സംവിധാനം ചെയ്തത്.

രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖ’മാണ് നിവിന്‍ പോളിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിവിന്‍ പോളി അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’. നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിസ്മി സ്പെഷല്‍’. നായിക ഐശ്വര്യ ലക്ഷ്മി.

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന സിനിമയാണ് ‘മഹാവീര്യര്‍’.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: nivin-pauly-in-shekhara-varma-rajavu-shooting-will-start-soon