'എന്റെ എതിരാളി അതായിരുന്നു'; തുറമുഖം വരെ അഭിനയത്തില്‍ പത്ത് തികച്ച് നിവിന്‍ പോളി
Malayalam Cinema
'എന്റെ എതിരാളി അതായിരുന്നു'; തുറമുഖം വരെ അഭിനയത്തില്‍ പത്ത് തികച്ച് നിവിന്‍ പോളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th July 2020, 10:47 am

മലയാള സിനിമയില്‍ യുവ താരനിരയില്‍ ഇടംപിടിച്ച നിവിന്‍ പോളി അഭിനയ ജീവിതത്തിന്റെ പത്താം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. സിനിമ ഭ്രാന്ത് തലയ്ക്കുപിടിച്ച് ജോലി ഉപേക്ഷിച്ചെത്തിയ തന്നെ പലരും പരിഹാസത്തോടെയാണ് കണ്ടതെന്നും എന്നാല്‍ ജോലി ഉപേക്ഷിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധീരതയേറിയ തീരുമാനമെന്നും നിവിന്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

 

ആദ്യ ചിത്രമായ മലര്‍വാടി ആട്‌സ് ക്ലബ്ബിനെക്കുറിച്ചും നിവിന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു. ‘എന്റെ എതിരാളി എനിക്കുള്ളില്‍ത്തന്നെയായിരുന്നു. അഭിനയിക്കാനുള്ള മോഹം ശക്തമായി നിന്നപ്പോഴും ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനും സ്‌റ്റേജില്‍ കയറി പരിപാടി അവതരിപ്പിക്കാനും പേടിച്ച മനസായിരുന്നു എന്റേത്. ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍കൊണ്ടാണ് അതിനെ മറികടന്നത്’, നിവിന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തെക്കുറിച്ചുള്ള താരത്തിന്റെ മറുപടി ഇങ്ങനെ, ‘പ്രേമത്തിന്റെ കഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത്, ഒരുത്തന്റെ പ്രേമം പൊട്ടുന്നു, കുറച്ചുകഴിഞ്ഞ് വേറൊന്നുവരും. അതും ശരിയാവുന്നില്ല, അപ്പോള്‍ മൂന്നാമതൊന്നുകൂടി എന്നാണ്. കഥകേട്ട് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോ എന്ന് കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു’.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് നിവിന്റെ പ്രദര്‍ശനത്തിനെത്തുന്ന അടുത്ത ചിത്രം. തീയറ്റര്‍ റിലീസ് കണക്കാക്കി ഒരുക്കിയതാണ് ചിത്രമെന്നും ശേഷം ചാനലിനും ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും നല്‍കുമെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ