എഡിറ്റര്‍
എഡിറ്റര്‍
ഓം ശാന്തി ഓശാനയില്‍ നിവിനും നസ്രിയയും
എഡിറ്റര്‍
Tuesday 18th June 2013 3:18pm

nasriya-nivin

നിവിന്‍ പോളിയും നസ്രിയയും ഒന്നിച്ച യുവ് എന്ന ആല്‍ബം യൂത്തിനിടയില്‍ കുറച്ചൊന്നുമല്ല ഹിറ്റായത്. നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടാം എന്ന ഗാനം യുവാക്കള്‍ ഒന്നിച്ചാണ് ഏറ്റുപാടിയത്.

തുടര്‍ന്നിറങ്ങിയ നേരം എന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ ഹിറ്റായി. ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. യുവ സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

Ads By Google

ഈ സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ അജു വര്‍ഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഏത് പ്രശ്‌നത്തിനും സുഹൃത്തുക്കളുടെ സഹായം ആവശ്യപ്പെടുകയും സുഹൃത്തുക്കള്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ കുടുങ്ങിയാല്‍ അവിടെ നിന്ന് മുങ്ങുകയും ചെയ്യുന്ന കഥാപാത്രമാണ് നിവിന്‍ പോളിയുടേത്. നിവിന്റെ ഉറ്റസുഹൃത്തായാണ് അജു എത്തുന്നത്

Advertisement