ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Health
കരള്‍ രോഗികളുടെ ഡയറ്റില്‍ ഏറ്റവും പ്രധാനം നൈട്രേറ്റ്: പഠനം
ന്യൂസ് ഡെസ്‌ക്
Thursday 20th December 2018 10:48pm

കോഴിക്കോട്: കരള്‍ രോഗികളുടെ ഭക്ഷണക്രമം നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചികിത്സയെ പ്രതികൂലമായി ബാധിക്കും. ഭക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത് ഇലക്കറികളാണെന്ന് പഠനം.

ഇലക്കറികളിലടങ്ങിയ ഇനോര്‍ഗാനിക് നൈട്രേറ്റിന്റെ അംശം ശരീരത്തില്‍ പ്രത്യേകിച്ചും കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയും. പച്ച നിറത്തിലുള്ള ഇലക്കറികളാണ് ഏറ്റവും ഗുണപ്രദം.

Also Read:  നോട്ടുനിരോധനത്തിന്റെ നേട്ടങ്ങള്‍ പുറത്തുവിടൂ; ജെയ്റ്റ്‌ലിയ്ക്ക് എന്‍.ഡി.എ ഘടകകക്ഷിയുടെ കത്ത്

നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ആണ് ഇക്കാര്യം കണ്ടെത്തിയത്. ഇത് വരെ ആരും കാര്യമായി പഠിക്കാത്ത നൈട്രേറ്റിനെ കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ ശാസ്ത്രജ്ഞര്‍.

അമിതഭാരവും മദ്യപാനവും ആണ് കരള്‍ രോഗത്തിന്റെ പ്രധാന കാരണം. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ് തുടങ്ങിയവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍.

Advertisement