എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ നിതീഷ് കുമാര്‍ വിശ്വാസം നേടി
എഡിറ്റര്‍
Wednesday 19th June 2013 3:24pm

nithish

പാട്‌ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് വിശ്വാസ വോട്ട് നേടി. 126 വോട്ടുകള്‍ നേടിയാണ് ജെ.ഡി.യു വിശ്വാസം ഉറപ്പിച്ചത്. 24 പേര്‍ പാര്‍ട്ടിക്ക് എതിരായും വോട്ട് ചെയ്തു.

അതേസമയം, വിശ്വാസ വോട്ടിങ്ങില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ബഹിഷ്‌കരിച്ചു. കോണ്‍ഗ്രസിന്റെയും സി.പി.ഐ.എമ്മിന്റെയും പിന്തുണയോടെയാണ് വിശ്വാസ വോട്ട് നേടിയത്.

Ads By Google

243 പേരുള്ള ബീഹാര്‍ നിയമസഭയില്‍ 118 അംഗങ്ങളാണ് ജെ.ഡി.യുവിന് ഉള്ളത്. ഭൂരിപക്ഷത്തിന് നാല് പേരുടെ പിന്തുണ മാത്രം മതിയായിരുന്നു. വളരെ എളുപ്പത്തില്‍ തന്നെ നിതീഷ് കുമാര്‍ ഇത് മറികടക്കുകയും ചെയ്തു.

നാല് അംഗങ്ങളുള്ള കോണ്‍ഗ്രസ് ജെ.ഡി.യുവിന് വോട്ട് ചെയ്തു. നാല് സ്വതന്ത്രരും സി.പി.ഐയുടെ ഏക അംഗവും സര്‍ക്കാരിനെ അനുകൂലിച്ചു.  ലാലുപ്രസാദിന്റെ ആര്‍.ജെ.ഡിയും രണ്ട് സ്വതന്ത്രരും എതിര്‍ത്ത് വോട്ട് ചെയ്തു.

നരേന്ദ്ര മോഡിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കമ്മിറ്റിയുടെ തലപ്പത്ത് വരുന്നതില്‍ എതിര്‍പ്പില്ലെന്നും പറഞ്ഞ നിതീഷ് കുമാര്‍ മോഡിയെ തിരഞ്ഞെടുത്ത രീതിയാണ് പ്രതിഷേധാത്മകമെന്നും പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയ തന്ത്രത്തെ ജെ.ഡി.യു പിന്തുണക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ കാരണം ബി.ജെ.പിയുടെ ദേശീയ നേതൃത്വവും നെറികെട്ട പ്രവര്‍ത്തന രീതിയുമാണെന്ന് ബീഹാര്‍ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബി.ജെ.പി യുമായി വേര്‍പിരിയാനുള്ള തീരുമാനം തിടുക്കപ്പെട്ട് എടുത്തതല്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

Advertisement