ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
national news
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 4:11 pm

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഇനിയൊരു മുഖ്യമന്ത്രിയുണ്ടെങ്കില്‍ അത് നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് ജെ.ഡി(യു) പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മന്ത്രിസ്ഥാനം വിട്ടുകൊടുത്ത് മുതിര്‍ന്ന നേതാവായ നിതീഷ് കുമാറിനെ ചെറുതാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നായിരുന്നു ജെ.ഡി (യു)വിന്റെ പ്രതികരണം.

‘അംഗസംഖ്യ കണക്കിലെടുത്ത് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാനോ മുതിര്‍ന്ന നേതാവായ നിതീഷ് കുമാറിനെ ചെറുതാക്കാനോ ജനതാദള്‍ യുണൈറ്റഡ് തയ്യാറല്ല. പുതിയ സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാവും. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അതിന് വേണ്ട നടപടികളും പൂര്‍ത്തിയാക്കും’, ജെ.ഡി (യു) പറഞ്ഞു.

അതേസമയം നീതീഷ് കുമാറിന്റെ രാജിയ്‌ക്കെതിരേയും സഖ്യ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച് മരണത്തോട് മല്ലടിക്കുന്ന രോഗി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നത് പോലെയാണ് സഖ്യസര്‍ക്കാര്‍ രൂപീകരണമെന്നാണ് ബി.ജെ.പിയുടെ വാദം.

ജെ.ഡി.യുവിന് പിന്തുണയറിയിച്ച് നേരത്തെ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Nitish kumar resigns, met governor says reports