എഡിറ്റര്‍
എഡിറ്റര്‍
മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് പ്രഖ്യാപിക്കണം: നിതീഷ് കുമാര്‍
എഡിറ്റര്‍
Saturday 15th June 2013 12:55am

nitish-kumar

ഗുജറാത്ത്: വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍-യു  നേതാവുമായ നിതീഷ് കുമാര്‍.

ബിഹാറില്‍ ബി.ജെ.പി.യുമായുള്ള 17 കൊല്ലത്തെ സഖ്യം ജനതാദള്‍-യു അവസാനിപ്പിക്കാനിരിക്കെയാണ് നിതീഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Ads By Google

ഇക്കാര്യത്തില്‍ രഹസ്യ ഉറപ്പുകള്‍ ആവശ്യമില്ലെന്നും ബി.ജെ.പി പരസ്യമായി തന്നെ ഇത് പ്രഖ്യാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡിയുടെ കാര്യത്തില്‍ ബി.ജെ.പി വിട്ടുവീഴ്ചയ്ക്കില്ലെങ്കില്‍ സഖ്യം വിടാനുള്ള തീരുമാനം ഞായറാഴ്ച പ്രഖ്യാപിക്കും. സഖ്യത്തില്‍നിന്ന് വിട്ടുപോവരുതെന്ന് വെള്ളിയാഴ്ചയും ബി.ജെ.പി. നേതാക്കള്‍ നിതീഷ് കുമാറിനോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ബദല്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി സി.പി.ഐ.എം ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ജെ.ഡി.യു നേതാവ് ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി.

നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി ബി.ജെ.പി തിരഞ്ഞെടുത്തതു മുതല്‍ എന്‍.ഡി.എയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും മൂന്നാം മുന്നണി സ്വപ്നവുമായി സി.പി.ഐ.എം രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മൂന്നാം മുന്നണി രൂപീകരിക്കാനാണ് സി.പി.ഐ.എം ശ്രമം.

രാഷ്ട്രീയ ബദലിനായി ബി.ജെ.ഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Advertisement