എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ബുദ്ധിമുട്ടാണെന്ന് നിതിന്‍ ഗഡ്കരി
എഡിറ്റര്‍
Monday 14th August 2017 8:27am

ന്യൂദല്‍ഹി: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. യു.പിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നുദിവസത്തിനുള്ളില്‍ 70ലേറെ കുട്ടികള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.

‘ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാതിരിക്കല്‍, കഴിവുള്ള മാന്‍പവറിന്റെ കുറവ്, ഫണ്ടിന്റെ അഭാവം, കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് മികച്ച ചികിത്സയെന്നത് ബുദ്ധിമുട്ടാണ്. പാവപ്പെട്ടവര്‍ക്കും മിഡില്‍ ക്ലാസ് രോഗികള്‍ക്കും മികച്ച ചികിത്സ ഉറപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി സ്വാകാര്യ ആശുപത്രികള്‍ക്കു നല്‍കുന്നതുവഴി സാധിക്കും.’ അദ്ദേഹം പറഞ്ഞു.


Must Read: ഗോരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ ഇല്ലാതായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് വാങ്ങിയ ഡോ:കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു


‘അത്തരമൊരു ശ്രമത്തിന് ഞങ്ങള്‍ തുടക്കമിടുന്നുണ്ട്. മുംബൈയിലെ 17 ഏക്കര്‍ വരുന്ന തുറമുഖ ഭൂമി ഒരു സാമൂഹ്യ സംരംഭത്തിന് തുച്ഛമായ വാടകയ്ക്ക് നല്‍കും. ഈ ഭൂമിയില്‍ ഈ സ്ഥാപനം സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി പിണിയുകയും പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യും.’ ഗഡ്കരി പറയുന്നു.

നാഗ്പൂരില്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് യു.പിയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.


Also Read: ‘ബി.ജെ.പിയുടെ രാജ്യസ്‌നേഹ ക്ലാസ് ഞങ്ങള്‍ക്കുവേണ്ട’ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണമെന്ന കേന്ദ്രനിര്‍ദേശം അംഗീകരിക്കില്ലെന്ന് പശ്ചിമബംഗാള്‍


 

Advertisement