എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്ത് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് വേണമെങ്കില്‍ ഹാഫിസ് സഈദിനെയും കൂട്ടുപിടിക്കും: ബി.ജെപി
എഡിറ്റര്‍
Tuesday 24th October 2017 2:52pm

അഹമ്മദാബാദ്: രാഹുല്‍ഗാന്ധി ഹാര്‍ദിക് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍പട്ടേല്‍. ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായം ലഭിക്കുമെന്നറിഞ്ഞാല്‍ കോണ്‍ഗ്രസ് വേണമെങ്കില്‍ ഹാഫിസ് സഈദിനെ പോലുള്ള ഭീകരന്മാരെയും കൂട്ടുപിടിക്കുമെന്ന് നിതിന്‍ പട്ടേല്‍ പറഞ്ഞു.

ജാതിയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കി ജനങ്ങളുടെ പിന്തുണ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു.

തിങ്കളാഴ്ച അഹമ്മദാബാദിലെ ഹോട്ടലില്‍വെച്ച് രാഹുലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ഹാര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാഹുലുമായി ഹാര്‍ദിക് കൂടിക്കാഴ്ച നടത്തിയില്ലെന്നും നവംബറില്‍ ഇരുവരും കാണുമെന്നും പട്ടേല്‍ നേതാവായ ദിനേഷ് പട്ടേല്‍ പറഞ്ഞിരുന്നു.

നിതിന്‍പട്ടേല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് പട്ടേല്‍ നേതാക്കള്‍ പറഞ്ഞിരുന്നു.

അതേ സമയം പട്ടേലുകള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് അനുനയിപ്പിക്കാന്‍ ബി.ജെ.പിയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ കേസ് പിന്‍വലിച്ച് വോട്ടുനേടാമെന്ന് വ്യാമോഹിക്കണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ തന്ത്രം മാത്രമാണിതെന്നും പട്ടേല്‍ നേതാക്കള്‍ പ്രതികരിച്ചിരുന്നു.

Advertisement